എനിക്ക് നല്ല തല്ല് കിട്ടി, അവള്‍ എന്നെ കടിക്കുകയും ചെയ്തു, ഈ വിഡ്ഢിത്തം നിര്‍ത്തൂ എന്ന് റീന പറഞ്ഞു..; മുന്‍ഭാര്യയെ കുറിച്ച് ആമിര്‍

മുന്‍ ഭാര്യ റീന ദത്തയുടെ പ്രസവ സമയത്തെ ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ ആമിര്‍ ഖാന്‍. പ്രസവ വേദന വന്ന സമയത്ത് റീന തന്റെ മുഖത്ത് അടിക്കുകയും തന്നെ കടിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. ദ കപില്‍ ശര്‍മ്മ ഷോയിലാണ് താരം സംസാരിച്ചത്. ആളുകളുടെ പെരുമാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ എന്ന കപില്‍ ശര്‍മ്മയുടെ ചോദ്യത്തോടാണ് ആമിര്‍ സംസാരിച്ചത്.

വിചിത്രമായ സാഹചര്യങ്ങളില്‍ താന്‍ അത് നിരീക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്യാറുണ്ട് എന്നാണ് ആമിര്‍ പറഞ്ഞത്. പിന്നാലെയാണ് ഭാര്യയുടെ പ്രസവ സമയത്തെ പെരുമാറ്റത്തെ കുറിച്ച് നടന്‍ പറഞ്ഞത്. ”ആദ്യ മകന്‍ ജുനൈദ് ജനിക്കുന്ന സമയം, റീനക്ക് പ്രസവവേദനയുണ്ടായി. ഞങ്ങള്‍ ആശുപത്രിയിലായിരുന്നു.”

”നല്ല ഭര്‍ത്താവായി ഞാന്‍ അവളക്ക് ചില ബ്രീത്തിങ് എക്‌സസൈസുകള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു. പ്രസവവേദന രൂക്ഷമായപ്പോള്‍ ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ എനിക്ക് നല്ല തല്ല് കിട്ടി. ഈ വിഡ്ഢിത്തം നിര്‍ത്തൂ, എന്ന് പറഞ്ഞു. എന്റെ കൈ പിടിച്ച് കടിച്ചു. അവള്‍ക്ക് ഭയങ്കര വേദനയായിരുന്നു.”

”പിന്നീടാണ് എനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസിലായത്. പ്രസവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന അതിയായ വേദന എന്താണെന്ന് മനസിലായി. ഞാന്‍ റീനയുടെ മുഖത്തേക്ക് നോക്കി, അവള്‍ ആ വേദന അനുഭവിക്കുമ്പോള്‍ മുഖം വേദനായാല്‍ ചുരുങ്ങുമെന്ന് ഞാന്‍ മനസിലാക്കി. ഭയങ്കര വേദന വളരെ കൂടുമ്പോഴുള്ള ഭാവം ആശ്ചര്യപ്പെടുത്തുന്നതാണ്.”

”അവളുടെ വേദനയുടെ തീവ്രത അവള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടായിരുന്നില്ല എന്നാണ് ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ ശ്രദ്ധിച്ചത്. പിന്നീട് കുഞ്ഞ് ജുനൈദുമായി വീട്ടിലെത്തിയ റീനയോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. അവള്‍ക്ക് ദേഷ്യം വന്നിരുന്നു” എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. അതേസമയം, 1986ല്‍ വിവാഹിതരായ റീനയും ആമിറും 2002ല്‍ ആണ് വേര്‍പിരിഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ