കണ്ണെഴുതി പൊട്ടും തൊട്ട് ആമിര്‍ ഖാന്റെ മകന്‍..; ഹെവി മേക്കപ്പിന് പിന്നിലെ കാരണം പറഞ്ഞ് ജുനൈദ് ഖാന്‍

ആമിര്‍ ഖാന്റെ പുത്രന്‍ ജുനൈദ് ഖാന്റെ ലാളിത്യം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. ജുഹുവിലുള്ള പൃഥ്വി തിയേറ്ററിന് അടുത്ത് നിന്നുള്ള ജുനൈദിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കണ്ണെഴുതി പൊട്ട് തൊട്ട് ഹെവി മേക്കപ്പിലാണ് ജുനൈദ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഒരു നാടകത്തിന്റെ പ്രാക്ടീസിലാണ് താന്‍ എന്നാണ് ജുനൈദ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ഞാന്‍ ഇപ്പോഴും മേക്കപ്പിലാണ്, ഇത് മാറ്റാന്‍ പോവുകയാണ്’ എന്നാണ് ജുനൈദ് ഫോട്ടോ എടുത്തു കൊണ്ടിരുന്ന പാപ്പരാസികളോട് പറഞ്ഞത്. ജുനൈദിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയും ചെയ്തു.

അതേസമയം, ജുനൈദും അഭിനരംഗത്തേക്ക് കടക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ് ചിത്രം ‘മഹാരാജ’യിലാണ് ജുനൈദ് അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ആമിര്‍ ഖാന് ആദ്യ ഭാര്യ റീന ദത്തില്‍ ജനിച്ച മകനാണ് ജുനൈദ് ഖാന്‍. സഹോദരി ഇറ ഖാന്റെ വിവാഹച്ചടങ്ങളുകള്‍ക്കിടെയാണ് ജുനൈദ് മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.

അടുത്തിടെ വലിയ സൗകര്യങ്ങള്‍ ഉപേക്ഷിച്ച് ഒരു സാധാരണ ബോട്ടില്‍ പൊതുജനങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്ന ജുനൈദിന്റെ വീഡിയോയും വൈറലായിരുന്നു. മുമ്പ് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോണ്ടിച്ചേരി വരെ ട്രാന്‍സ്പോര്‍ട്ട് ബസില്‍ ജുനൈദ് യാത്ര ചെയ്തിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ