സീന്‍ ബൈ സീന്‍ കോപ്പി, സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; 'സിത്താരേ സമീന്‍ പര്‍' ട്രെയ്‌ലറിന് വന്‍ വിമര്‍ശനം

ട്രെയ്‌ലര്‍ എത്തിയതിന് പിന്നാലെ ആമിര്‍ ഖാന്റെ ‘സിത്താരേ സമീന്‍ പര്‍’ ചിത്രത്തിന് വ്യാപക വിമര്‍ശനം. ‘ചാമ്പ്യന്‍സ്’ എന്ന സ്പാനിഷ് ചിത്രത്തിന്റെ റീമേക്കാണ് സിത്താരേ സമീന്‍ പര്‍ എന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ‘താരേ സമീന്‍ പര്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് സിത്താരേ സമീന്‍ പര്‍ എത്തുന്നത്. എന്നാല്‍ ആദ്യ ഭാഗവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

ഡൗണ്‍ സിന്‍ഡ്രോമുളള കൗമാരക്കാരെ ബാസ്‌ക്കറ്റ്‌ബോള്‍ പഠിപ്പിച്ച് മത്സരത്തിന് തയാറാക്കുകയെന്ന ദൗത്യം ഏറ്റെടുക്കുന്ന കായികാധ്യാപകന്റെ വേഷമാണ് ആമിര്‍ ഖാന്‍ ചെയ്യുന്നത്. സ്പാനിഷ് ചിത്രത്തിന്റെ സീന്‍ ബൈ സീന്‍ കോപ്പി ആണെന്നും ഒരു മാറ്റവുമില്ലാതെയാണ് ആമിര്‍ ഹിന്ദിയിലേക്ക് ചിത്രം എടുത്തിരിക്കുന്നത് എന്നാണ് പ്രധാന വിമര്‍ശനം.

ടോം ഹാങ്ക്‌സിന്റെ ‘ഫോറസ്റ്റ് ഗംപ്’ ചിത്രത്തിന്റെ റീമേക്ക് ആയിരുന്ന ‘ലാല്‍ സിങ് ഛദ്ദ’ പരാജയപ്പെട്ടിട്ടും ആമിര്‍ ഖാനെ പോലെ ഒരു നടന്‍ എന്തിനാണ് വീണ്ടും റീമേക്കുകള്‍ക്ക് പിന്നാലെ പോകുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എന്നാല്‍ നല്ല അഭിപ്രായങ്ങളും ട്രെയ്ലറിന് ലഭിക്കുന്നുണ്ട്.

ആമിര്‍ ഖാന്റെ തിരിച്ചുവരവ് ഈ സിനിമയിലൂടെ പ്രതീക്ഷിക്കാമെന്നും ട്രെയ്ലറില്‍ നടന്‍ തകര്‍ത്തിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. എല്ലാവരും ആക്ഷന്‍, വയലന്‍സ് സിനിമകളുടെ പിന്നാലെ പോകുമ്പോള്‍ ഒരു സിംപിള്‍ ഫീല്‍ ഗുഡ് ഡ്രാമയിലൂടെ എങ്ങനെ ഹിറ്റടിക്കാമെന്ന് ആമിര്‍ കാണിച്ചുതരുമെന്നും കമന്റുകളുണ്ട്. ചിത്രത്തില്‍ നടി ജെനീലിയ ദേശ്മുഖും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

‘ശുഭ് മംഗള്‍ സാവ്ധാന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍എസ് പ്രസന്നയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശര്‍മ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ശങ്കര്‍ -എഹ്‌സാന്‍ -ലോയ് ആണ് സംഗീതം. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന ആമിര്‍ ഖാന്‍ സിനിമയാണിത്. ആമിര്‍ ഖാന്‍ ടാക്കീസ് നിര്‍മ്മിച്ച ചിത്രം ജൂണ്‍ 20ന് ആണ് റിലീസ് ചെയ്യുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ