സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിറഞ്ഞ് ആമിര്‍ ഖാന്റെ പുത്രി ഇറ ഖാന്റെ വിവാഹം. ഫിറ്റ്‌നെസ് ട്രെയ്‌നര്‍ ആയ വരന്‍ നുപുര്‍ ശിഖരെ നടത്തിയ ചില പ്രവര്‍ത്തികള്‍ കാരണമാണ് വിവാഹം ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. 8 കിലോമീറ്റര്‍ ജോഗ് ചെയ്താണ് നുപുര്‍ വിവാഹ വേദിയിലേക്ക് എത്തിയത്.
ആദ്യം രജിസ്റ്റര്‍ ചെയ്തതിന് ശേഷമായിരുന്നു പരമ്പരാഗത രീതിയിലുള്ള വിവാഹം. രജിസ്റ്റര്‍ ചെയ്യാനെത്തിയ നുപൂറിന്റെ വസ്ത്രവും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ജോഗ് ചെയ്ത് വന്ന അതേ വേഷത്തില്‍ ഒരു ഷോര്‍ട്‌സും ബനിയനും ധരിച്ചാണ് നുപുര്‍ വിവാഹ വേദിയിലെത്തിയത്.
സാധാരണ നോര്‍ത്ത് ഇന്ത്യന്‍ വിവാഹങ്ങളില്‍ വരന്‍മാര്‍ കുതിരപ്പുറത്തും ആഡംബര കാറുകളിലും വേദിയിലെത്തുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം 8 കിലോമീറ്റര്‍ ജോഗ് ചെയ്താണ് നുപുര്‍ എത്തിയത്. വിവാഹവേദിയെ അപമാനിക്കുന്ന തരത്തിലാണ്, സാഹചര്യത്തിന് യോജിക്കാത്ത വസ്ത്രത്തില്‍ നുപുര്‍ എത്തിയത് എന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
ആമിര്‍ ഖാന്‍ ഒരു വരനെ പോലെ കുര്‍ത്തിയും തലപ്പാവും ധരിച്ചു നില്‍ക്കുമ്പോള്‍ നുപുര്‍ ഇത്തരത്തില്‍ എത്തിയത് പലരെയും ചൊടിപ്പിച്ചിരിക്കുകയാണ്. ഏറെ വ്യത്യസ്തമായ ചടങ്ങുകളുമാണ് വിവാഹത്തിന് ഉണ്ടായത്. വിവാഹപ്രതിഞ്ജ ഏറ്റുചൊല്ലിയ വധൂവരന്മാര്‍ വിവാഹ രജിസ്റ്ററില്‍ ഒപ്പുവച്ചു.
View this post on Instagram
ദമ്പതികള്‍ പ്രതിജ്ഞ കൈമാറിയ ഉടന്‍ ഒരു റോക്ക് ഗാനമാണ് കേള്‍പ്പിച്ചത്. തുടര്‍ന്ന് ആമിര്‍ ഖാന്‍ മരുമകന്‍ നുപുറിനെ ആലിംഗനം ചെയ്തു. ശേഷം വിവാഹവസ്ത്രമണിഞ്ഞ നൂപുര്‍ ശിഖരെയും ഇറാ ഖാനും റിസപ്ഷനില്‍ പങ്കെടുത്തു. മുംബൈയിലെ താജ് ലാന്‍ഡ്സ് എന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം.