പാകിസ്ഥാനില്‍ മാത്രം ദംഗല്‍ റിലീസ് ചെയ്യണ്ടെന്ന് ഞാന്‍ തീരുമാനിച്ചു, ദേശീയ ഗാനവും പതാകയും നീക്കാനാണ് അവര്‍ പറഞ്ഞത്: ആമിര്‍ ഖാന്‍

70 കോടി ബജറ്റില്‍ ഒരുക്കി, 2000 കോടി ആഗോളതലത്തില്‍ വമ്പന്‍ ഹിറ്റ് ആയി മാറിയ സിനിമയാണ് ആമിര്‍ ഖാന്റെ ‘ദംഗല്‍’. 2016ല്‍ ആണ് ദംഗല്‍ തിയേറ്ററുകളിലെത്തുന്നത്. ആഗോളതലത്തില്‍ റിലീസ് ചെയ്‌തെങ്കിലും സിനിമ പാകിസ്ഥാനില്‍ മാത്രം റിലീസ് ചെയ്തിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആമിര്‍ ഖാന്‍.

പാകിസ്ഥാനില്‍ സിനിമ റിലീസ് ചെയ്തില്ലെങ്കില്‍ ബിസിനസിനെ ബാധിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞെങ്കിലും താന്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് ആമിര്‍ പറയുന്നത്. ”ഗീത ഫോഗട്ട് മത്സരത്തില്‍ വിജയിക്കുമ്പോള്‍ ഇന്ത്യന്‍ പതാക കാണിക്കുന്നതും ദേശീയ ഗാനം വരുന്നതും നീക്കണമെന്നാണ് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്.”

”അങ്ങനെ ചെയ്തില്ലെങ്കില്‍ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞു. ആ നിമിഷത്തില്‍ തന്നെ പാകിസ്ഥാനില്‍ ഈ സിനിമ റിലീസ് ചെയ്യുന്നില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. ദേശീയ ഗാനവും പതാകയും ഒഴിവാക്കുന്നത് ചിന്തിക്കാന്‍ പോലും എനിക്ക് താല്‍പര്യമില്ലായിരുന്നു.”

”സിനിമയുടെ പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ ഡിസ്‌നി ആണ്. ഇത് ബിസിനസിനെ ബാധിക്കുമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ആരെങ്കിലും നമ്മുടെ ദേശീയ ഗാനവും പതാകയും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അത് എനിക്ക് താല്‍പര്യമില്ല. അത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു” എന്നാണ് ആമിര്‍ ഖാന്‍ ഒരു പരിപാടിക്കിടെ തുറന്നു പറഞ്ഞിരിക്കുന്നത്.

അതേസമയം, നിതീഷ് തിവാരിയാണ് ദംഗല്‍ സംവിധാനം ചെയ്തത്. തന്റെ പെണ്‍മക്കളായ ഗീതയെയും ബബിത കുമാരിയെയും പ്രൊഫഷണല്‍ ഗുസ്തിക്കാരാക്കാന്‍ പരിശീലിപ്പിക്കുന്ന മഹാവീര്‍ ഫോഗട്ട് എന്ന കഥാപാത്രത്തെയാണ് ആമിര്‍ ഖാന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി