പരാജയങ്ങളില്‍ നിരാശ, വിഷാദത്തിന് അടിമയായി ആമിര്‍ ഖാന്‍.. മദ്യപിച്ച് ലക്കുകെട്ട് താരം; വീഡിയോ പുറത്ത്

ഏറെ പ്രതീക്ഷയോടെ ഒരുക്കിയ സിനിമകള്‍ ഫ്‌ലോപ്പ് ആയതോടെ നിരാശയിലാണ് ആമിര്‍ ഖാന്‍ എന്ന് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘ലാല്‍ സിംഗ് ഛദ്ദ’, ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ദുരന്തമായിരുന്നു. അതുകൊണ്ട് തന്നെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് ആമിര്‍ ഇപ്പോള്‍.

നിരാശയെ തുടര്‍ന്ന് ആമിര്‍ കടുത്ത മദ്യപാനിയായി മാറി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു പാര്‍ട്ടിയില്‍ നിന്നും മദ്യപിച്ച് കുഴഞ്ഞു വരുന്ന ആമിറിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാധാരണയായി ബോളിവുഡ് പാര്‍ട്ടികളില്‍ നിന്നും അകന്നു നില്‍ക്കുന്ന താരമാണ് ആമിര്‍.

അതുകൊണ്ട് തന്നെ ആമിറിന്റെ പുതിയ വീഡിയോ വൈറലാവുകയാണ്. തുടര്‍ പരാജയങ്ങളും ‘ജവാന്‍’, ‘ഗദര്‍ 2’ പോലുള്ള സിനിമകളുടെ വിജയവും താരത്തെ വിഷാദത്തിലാക്കിയെന്നും നടന്‍ മദ്യത്തിന് അടിമയായി എന്നൊക്കെയുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

അതേസമയം, രണ്ട് വര്‍ഷത്തേക്ക് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് ആമിര്‍ ഖാന്‍. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് താന്‍ മാനസികമായി ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞാണ് താരം അഭിനയത്തില്‍ നിന്നും താല്‍ക്കാലികമായി ഇടവേള എടുത്തിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ