എന്റെ സഹായങ്ങളൊന്നും അവന്‍ സ്വീകരിച്ചില്ല, ജുനൈദിനെ ആളുകള്‍ സ്വീകരിക്കുമോ എന്ന ടെന്‍ഷനിലായി ഞാന്‍..; മകനെ കുറിച്ച് ആമിര്‍

വിവാദങ്ങള്‍ക്കിടയില്‍ ആയിരുന്നു ആമിര്‍ ഖാന്‍ പുത്രന്‍ ജുനൈദ് ഖാന്റെ ‘മഹാരാജ്’ എന്ന ചിത്രത്തിന്റെ റിലീസ്. മഹാരാജ് ലൈബല്‍ കേസിനെ അടിസ്ഥാനമാക്കി എത്തിയ ചിത്രം അധികം പ്രമോഷന്‍ ഒന്നുമില്ലാതെ ആയിരുന്നു നെറ്റ്ഫ്‌ളിക്‌സില്‍ ജൂണ്‍ 21ന് റിലീസ് ചെയ്തത്. എന്നാല്‍ ചിത്രത്തിന് സ്വീകാര്യത ലഭിച്ചിരുന്നു.

മകനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്ന് പറയുകയാണ് ആമിര്‍ ഖാന്‍ ഇപ്പോള്‍. ”മകന്റെ ആദ്യ ചിത്രമായ മഹാരാജിന് മികച്ച സ്വീകാര്യത കിട്ടുന്നതില്‍ എറെ സന്തോഷമുണ്ട്. പ്രേക്ഷകര്‍ ജുനൈദിനെ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ആദ്യമൊരു ആശങ്കയുണ്ടായിരുന്നു. അത് എന്നെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.”

”പിന്നീട് അതുമാറി. സിനിമക്ക് വേണ്ടി അവന്‍ വളരെയധികം കഷ്ടപ്പെട്ടു. എന്റെ യാതൊരു സഹായവും സ്വീകരിച്ചില്ല. സ്വന്തം നിലക്ക് പ്രയത്‌നിച്ചാണ് ഇന്നു കാണുന്ന വിജയം നേടിയത്. അതില്‍ എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്. അത് ഞാന്‍ നേരില്‍ കണ്ടു” എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.

അതേസമയം, 1862ലെ മഹാരാജ് ലൈബല്‍ കേസ് അടിസ്ഥാനമാക്കിയുള്ള മഹാരാജ് മതവികാരം വ്രണപ്പെടുത്തുമെന്ന് കാട്ടി കൃഷ്ണ-വല്ലഭാചാര്യ വിശ്വാസികള്‍ സിനിമയ്‌ക്കെതിരെ ഹര്‍ജി നല്‍കിയിരുന്നു. സിനിമയ്ക്ക് ആദ്യം കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയെങ്കിലും പിന്നീട് സ്റ്റേ മാറ്റിയതോടെ റിലീസ് ചെയ്യുകയായിരുന്നു.

ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെയില്‍ 1862ല്‍ നടന്ന ഒരു മാനനഷ്ടക്കേസാണ് മഹാരാജ് ലൈബല്‍ കേസ്. പുഷ്ടിമാര്‍ഗ് എന്ന ആശ്രമവുമായി ബന്ധപ്പെട്ട് നടന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച നാനാഭായ് റുസ്തംജി റാനീനക്കും ലേഖനമെഴുതിയ കര്‍സന്ധാസ് മുല്‍ജിയ്ക്കും എതിരായി ആത്മീയനേതാവായിരുന്ന യാദുനാഥ്ജി ബ്രിജ്രതന്‍ജി മഹാരാജ് നല്‍കിയ കേസ് ആണ് മഹാരാജ് ലൈബല്‍ കേസ്.

Latest Stories

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു" ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്

7 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നെന്ന് പ്രഖ്യാപിച്ച് സൈന നെഹ്‌വാൾ, കശ്യപ് നെതര്‍ലന്‍ഡ്‌സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തില്‍

'പഹല്‍ഗാമിലേത് സുരക്ഷ വീഴ്ച തന്നെ'; മൂന്ന് മാസത്തിന് ശേഷം ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഏറ്റുപറച്ചില്‍; ടൂറിസ്റ്റുകളെ ഭീകരര്‍ ലക്ഷ്യംവെയ്ക്കില്ലെന്ന് കരുതി; പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് മനോജ് സിന്‍ഹ

IND vs ENG: ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സിറാജിന് പിഴ, ഒപ്പം ഒരു ഡീമെറിറ്റ് പോയിന്റും

തെന്നിന്ത്യൻ ഇതിഹാസ നടി ബി സരോജ ദേവി അന്തരിച്ചു, വിടവാങ്ങിയത് ഇരുന്നൂറിലധികം സിനിമകളിൽ വേഷമിട്ട 'അഭിനയ സരസ്വതി'

'ബിജെപിക്ക് ഇരട്ടത്താപ്പ്, ക്രൈസ്തവപീഡനങ്ങൾ അരുതെന്നുപറയാതെയാണ് കേരളത്തില്‍ ഭരണം പിടിക്കാനിറങ്ങിയത്'; കത്തോലിക്കാസഭയുടെ മുഖപത്രം