മകള്‍ക്ക് വേണ്ടി ഒന്നിച്ച് ആമിര്‍ ഖാനും ആദ്യ ഭാര്യയും; പുരസ്‌കാര നിറവില്‍ ഇറ ഖാന്‍

മകള്‍ ഇറ ഖാന് വേണ്ടി വേദിയില്‍ ഒന്നിച്ചെത്തി ആമിര്‍ ഖാനും ആദ്യ ഭാര്യ റീന ദത്തയും. സിഎസ്ആര്‍ ജേര്‍ണല്‍ എക്‌സലന്‍സ് അവാര്‍ഡ്‌സില്‍ ഇന്‍സ്‌പൈറിങ് യൂത്തിനുള്ള പുരസ്‌കാരം ഇറ നേടിയിരുന്നു. അച്ഛനും അമ്മയ്ക്കും ഭാവി വരന്‍ നൂപുര്‍ ശിഖരെയ്‌ക്കൊപ്പമാണ് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഇറ ഖാന്‍ എത്തിയത്.

ഇവര്‍ക്കൊപ്പം റീന ദത്തയും എത്തിയതോടെ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ആമിറും റീനയും വേര്‍പിരിഞ്ഞിട്ട് 21 വര്‍ഷമായി. 1986ല്‍ വിവാഹിതരായ ആമിറും റീനയും 2002ല്‍ ആയിരുന്നു വിവാഹമോചിതരായത്. എങ്കിലും ആവശ്യഘട്ടങ്ങളില്‍ ഇരുവരും ഒന്നിച്ച് എത്താറുണ്ട്.

അതേസമയം, അടുത്തിടെ മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് ഇറ ഖാന്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരുന്നു. ഇരുവരും വിവാഹമോചിതരായത് തന്നെ വിഷാദരോഗത്തിന് ഒരു പരിധിവരെ കാരണമായിരിക്കാം എന്നായിരുന്നു ഇറ ഖാന്‍ പറഞ്ഞത്.

ഏകദേശം ആറ് വര്‍ഷം മുമ്പ് ക്ലിനിക്കല്‍ ഡിപ്രഷന്‍ ഉണ്ടെന്ന് കണ്ടെത്തിയ ഇറാ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ പോരാട്ടങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. മാതാപിതാക്കളുടെ വിവാഹമോചനം തന്നെ എങ്ങനെ ബാധിച്ചു, മാനസികാരോഗ്യവുമായുള്ള പോരാട്ടം, ആ യാത്രയില്‍ തന്നെ സഹായിച്ച കാര്യങ്ങള്‍ എന്നിവയെല്ലാം ഇറ പങ്കുവച്ചിരുന്നു.

‘സ്വയം വിജയം’ എന്നര്‍ഥമുള്ള അഗത്സു ഫൗണ്ടേഷന്‍, സമാനമായ വെല്ലുവിളികള്‍ നേരിടുന്ന മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറ സ്ഥാപിച്ചത്. ഫൗണ്ടേഷന്‍ ഒരു കമ്മ്യൂണിറ്റി സെന്ററും ഒരു ക്ലിനിക്കും നടത്തുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ