'100 % വിജയം സാർ..' ബോളിവുഡിനെ കൈ പിടിച്ചുയർത്തി 'ഛാവ' !

ബോളിവുഡിൽ ഇപ്പോഴത്തെ ഹോട്ട് ടോപിക് ‘ഛാവ’ ആണ്. വിക്കി കൗശൽ ചിത്രം ഛാവ ബോളിവുഡിൽ ഒന്നാകെ തരംഗം തീർക്കുകയാണ്. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ഛാവ കുതിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനിടെ 150 കോടി കടന്നുകൊണ്ട് ഈ വർഷത്തെ റെക്കോർഡ് അടിച്ചിരിക്കുകയാണ് ലക്ഷ്മൺ ഉത്തേക്കർ സംവിധാനം നിർവഹിച്ച ഈ ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രം. 165.75 കോടി ആഗോള ബോക്സോഫീസ് കളക്ഷൻ സിനിമ നേടിയതായാണ് സാക്നിൽക്കിന്റെ റിപ്പോർട്ട് പറയുന്നത്. ഇന്ത്യയിൽ 139.75 കോടിയും വിദേശത്ത് 25 കോടിയിലേറെ കളക്ഷനായും നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

130 കോടി ബജറ്റിൽ നിർമിച്ച ചിത്രം ഒരാഴ്ചക്കുള്ളിൽ മുതൽമുടക്ക് തിരിച്ചു പിടിച്ചത് ബോളിവുഡിനും ആശ്വാസമായിരിക്കുകയാണ്. കാരണം അത്ര നല്ല തുടക്കമായിരുന്നില്ല 2025ൽ ബോളിവുഡിന് ലഭിച്ചത്. ഈ വർഷം ജനുവരി മുതൽ ഇറങ്ങിയ അക്ഷയ് കുമാർ, കങ്കണ തുടങ്ങിവർ വരെ അഭിനയിച്ച ചിത്രങ്ങൾപോലും പ്രതീക്ഷ വിജയം കണ്ടിരുന്നില്ല. ആസാദ്, എമർജൻസി, സ്കൈ ഫോഴ്സ്, ദേവ, ലവ്യാപ്പ തുടങ്ങിയ ചിത്രങ്ങളിൽ മിക്കതിനും മുതൽ മുടക്ക് പോലും തിരിച്ചു പിടിക്കാൻ സാധിച്ചിട്ടില്ല. 140 കോടി നേടിയ അക്ഷയ് കുമാർ ചിത്രം സ്കൈഫോഴ്സിനെയും പിന്നിലാക്കിയാണ് ഛാവ മുന്നേറുന്നത്.

‘ഛാവ’എന്ന പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ ഇന്ത്യയിലെ ഏറ്റവും മഹാനായ യോദ്ധാക്കളിൽ ഒരാളായ ഛത്രപതി സംഭാജി മഹാരാജിന്റെ കഥയാണ് പറയുന്നത്. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സംഭാജിയുടെ മുഴുവൻ ജീവിതകഥയും സിനിമയിൽ വിശദമായി പറയുന്നില്ല, മറിച്ച് പ്രധാന നിമിഷങ്ങൾ മാത്രമാണ് സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നത്.

വിക്കി കൗശൽ, രശ്മിക മന്ദാന എന്നിവരെ കൂടാതെ, അക്ഷയ് ഖന്നയും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഛത്രപതി സംഭാജി മഹാരാജായി വിക്കി കൗശലും ഭാര്യ യേശുബായിയായി രശ്മിക മന്ദാനയും അഭിനയിക്കുന്നു. മുഗൾ രാജാവ് ഔറംഗസേബിന്റെ പ്രധാന പ്രതിനായകനായാണ് അക്ഷയ് ഖന്ന അഭിനയിക്കുന്നത്. അശുതോഷ് റാണ, ദിവ്യ ദത്ത, ഡയാന പെന്റി, വിനീത് കുമാർ സിംഗ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

തിയേറ്ററിലെ സിനിമയ്ക്കു മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് കണ്ട് കണ്ണീരണിഞ്ഞ പ്രേക്ഷകരുടെ വിഡിയോയും ഇപ്പോൾ വൈറലാണ്. പെൺകുട്ടികളടക്കമുള്ള കാണികൾ സിനിമ കഴിഞ്ഞതിനു പിന്നാലെ സംഭാജി മഹാരാജാവിന് അഭിവാദ്യം അർപ്പിക്കുന്നതടക്കമുള്ള വിഡിയോകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

അതേസമയം, 2012ൽ ഗാങ്‌സ് ഓഫ് വാസിപൂർ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി സിനിമയിൽ പ്രവർത്തനം തുടങ്ങിയ വിക്കി കൗശൽ 2015ൽ ‘മസാൻ’ എന്ന ചിത്രത്തിലൂടെയാണ് നടനാണ് അരങ്ങേറ്റം കുറിച്ചത്. പത്ത് വർഷത്തിനുള്ളിൽ വൻമുന്നേറ്റമാണ് വിക്കി കൗശൽ കാഴ്ചവച്ചിരിക്കുന്നത്. വിക്കി കൗശലിന്റെ കിടിലൻ പ്രകടനമാണ് ഛാവയുടെ പ്രധാന ഹൈലൈറ്റ് എന്ന് വേണമെങ്കിൽ പറയാം. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജയനാണ് സിനിമ നിർമിച്ചത്.

2016ൽ പുറത്തിറങ്ങിയ രാമൻ രാഘവ് 2.0 എന്ന സൈക്കോളജിക്കൽ ത്രില്ലറിലൂടെയും 2018-ൽ റാസി, സഞ്ജു എന്നീ ചിത്രങ്ങളിലൂടെയും സഹനടനായി വിക്കി കൗശൽ അംഗീകാരം നേടിയെങ്കിലും, 2019-ൽ പുറത്തിറങ്ങിയ ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഒരു മുൻനിര നടനായി അംഗീകാരം നേടിയത്.

എന്തായാലും ഫെബ്രുവരി 14ന് തിയറ്ററുകളിലെത്തിയ സിനിമ ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും വലിയ ഓപ്പണിങ് റെക്കോർഡുമായി ബോക്സ് ഓഫിസിൽ കുതിച്ചു മുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ‘ഛാവ’യിലൂടെ തകർന്നിരിക്കുന്ന സിനിമാമേഖലയെ തിരിച്ചു കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി