പ്രേക്ഷകരെ പിടിച്ചിരുത്തിയ ഇന്ത്യൻ സർവൈവൽ ത്രില്ലറുകൾ...

സിനിമകളിൽ പൊതുവേ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ജോണർ ആണ് സർവൈവൽ ത്രില്ലറുകൾ. ഹോളിവുഡ് ചിത്രങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ മോളിവുഡിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ സർവൈവൽ ത്രില്ലറുകളായി ഇറങ്ങിയിട്ടുള്ളു. എന്നിരുന്നാലും അവയെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ആദ്യം മുതൽ അവസാനം വരെയും കാഴ്ച്ചക്കാരെ പിടിച്ചിരുത്തി ത്രില്ലടിപ്പിക്കാൻ കഴിയുമ്പോഴാണ് ഒരു സർവൈവൽ ത്രില്ലർ വിജയിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഒട്ടുമിക്ക ഭാഷകളിലും സർവൈവൽ ത്രില്ലറുകൾ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ തന്നെ പ്രേക്ഷകർ മികച്ച പ്രതികരണം അറിയിച്ച സിനിമകളിൽ ചിലതാണ് ഇവ :

2015ൽ അനുഷ്‌കയെ നായികയാക്കി നവ്ദീപ് സിംഗ് ഒരുക്കിയ ബോളിവുഡ് സർവൈവൽ ചിത്രമാണ് എൻഎച്ച് 10. വിനോദയാത്രയ്ക്ക് പുറപ്പെട്ട ദമ്പതികൾക്ക് നേരിടേണ്ടിവരുന്ന ചില പ്രശ്‌നങ്ങളാണ് സിനിമയുടെ കേന്ദ്ര പ്രമേയം. ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം വൻ ഹിറ്റായിരുന്നു. 2016-ൽ രാജ്‌കുമാർ റാവു പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് സർവൈവൽ ത്രില്ലറാണ് ‘ട്രാപ്പ്ഡ്’. വിക്രമാദിത്യ മോത്വാനെ സംവിധാനം ചെയ്ത ചിത്രത്തിൽ രാജ്‌കുമാറിന്റെ അഭിനയം തന്നെയാണ് എടുത്തു പറയേണ്ട ഒരു കാര്യം. കോൾ സെന്റർ ജീവനക്കാരനായ ശൗര്യ എന്ന യുവാവ് അബദ്ധവശാൽ തന്റെ പുതിയ അപ്പാർട്ട്‌മെന്റിനുള്ളിൽ കുടുങ്ങി പോകുന്നതും തുടർന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ ഫ്ലാറ്റിനുള്ളിൽ കുടുങ്ങിപോകുന്ന ശൗര്യയുടെ ശ്രമങ്ങളാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്.

2017ൽ വിനോദ് കാപ്രി സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് പിഹു. ഡൽഹിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞ് ഫ്ലാറ്റിൽ ഒറ്റപെട്ടുപോകുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളുമാണ് പിഹുവിന്‍റെ ഇതിവൃത്തം. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിച്ച പെൺകുട്ടിയായി അഭിനയിച്ചത് മൈറ വിശ്വകര്‍മ്മയാണ്. ചിത്രത്തിന്റെ ട്രെയിലർ വലിയ രീതിയിൽ സിനിമാപ്രേമികൾ ഏറ്റെടുത്തിരുന്നു. മാത്രമല്ല, ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പിഹു ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

2019ൽ പുറത്തിറങ്ങിയ മലയാളത്തിലെ ഒരു മികച്ച സർവൈവൽ ത്രില്ലർ ചിത്രമാണ് ഹെലൻ. മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ചിത്രത്തിൽ അന്ന ബെൻ ആണ് പ്രധാന വേഷത്തിലെത്തിയത്. വിദേശത്തു പോയി ജോലി ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ ഒരു ഫ്രൈഡ് ചിക്കൻ ഷോപ്പിൽ വൈകുന്നേരങ്ങളിൽ പാർട്ട്- ടൈം ജോലി നോക്കുന്നതും ഷോപ്പിലെ ഇറച്ചി സൂക്ഷിക്കുന്ന ഫ്രീസ് റൂമിൽ ഹെലൻ കുടുങ്ങിപോകുന്നതുമാണ് കഥ. ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു. 2022ൽ നയൻ‌താര മുഖ്യവേഷത്തിൽ എത്തിയ സർവൈവൽ ചിത്രമാണ് ഒ2. ജിഎസ് വിഘ്‌നേഷ് ആണ് സിനിമയുടെ സംവിധായകൻ. കൊച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ഒരു ബസ് അപകടത്തിൽപ്പെട്ട് അഗാധമായ താഴ്ചയിലേക്ക് പോകുകയും അവിടെ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുളള യാത്രക്കാരുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.

2022ൽ സജിമോൻ പ്രഭാകർ സംവിധാനം മോളിവുഡ് സർവൈവൽ ത്രില്ലർ ആണ് മലയൻക്കുഞ്ഞ് എന്ന ചിത്രം. ഫഹദ് ഫാസിൽ ആണ് പ്രധാന കഥാപാത്രമായി എത്തുന്നത്. എന്തിനോടും ഏതിനോടും കലഹിക്കുന്ന അനികുട്ടൻ എന്ന യുവാവ് ഉരുൾപൊട്ടലിൽ പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലർ, മേക്കിങ് വീഡിയോ എന്നിവ ആദ്യംതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തെലുങ്കിലെ ഒരു മികച്ച ഒരു സർവൈവൽ ത്രില്ലർ ആണ് 2022 ൽ തന്നെ പുറത്തിറങ്ങിയ ദൊങ്കലുന്നാറു ജാഗ്രത. ഒരു വാഹന മോഷ്ടാവ് കാറിൽ കുടുങ്ങി പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയിലെ മികച്ച ട്വിസ്റ്റുകളാണ് ചിത്രം കാഴ്ചക്കാരെ പിടിച്ചിരുത്താനുണ്ടായ ഒരു പ്രധാന കാരണം.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി