ഊണ് കഴിഞ്ഞ് ഒരു കഷ്ണം കപ്പലണ്ടി മുട്ടായിയും ചെറുപ്പഴവും; സോഷ്യൽ മീഡിയയിൽ ഹിറ്റായി ആസിഫ് അലിയുടെ സ്വന്തം ഫുഡ് കോംബോ: വൈറൽ വീഡിയോ !

സോഷ്യൽ മീഡിയയിൽ വൈറലായി നടൻ ആസിഫ് അലിയുടെ സ്വന്തം ഫുഡ് കോംബോ. ഊണ് കഴിഞ്ഞ് കപ്പലണ്ടിയും ചെറുപഴവും ഒന്നിച്ച് കഴിച്ചാല്‍ ഡെസേര്‍ട്ടിന്റെ ആവശ്യമില്ലെന്നാണ് താരം വിഡിയോയിൽ പറയുന്നത്.

ആസിഫ് അലിയുടെ സ്‌പെഷ്യല്‍ കോംബോയുടെ വിഡിയോ ഫുഡ് ബ്ലോഗറായ മൃണാള്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ആദ്യം കടലമിഠായി വായിലിട്ട് കടിച്ചു പൊടിക്കണം, എന്നിട്ട് ഒരു പഴവും കഴിക്കണം. രണ്ടും കൂടി മിക്സ് ചെയുമ്പോൾ പായസത്തിന്റെ രുചിയാണ് എന്നാണ് ആസിഫ് അലി പറയുന്നത്.

അച്ചാറും പപ്പടവും മീൻ വറുത്തതും കുറച്ച് ബിഎഫും കുറച്ച് പാവയ്ക്കയും കൂട്ടി കഴിച്ച് കഴിഞ്ഞിട്ട് ശുഭവസാനത്തിന് വേണ്ടി ഒരു ഡെസേർട്ടിന് പകരമായിട്ട് കഴിക്കാവുന്ന ഒരു കോമ്പിനേഷൻ ആണിത് എന്നാണ് താരം പറയുന്നത്.

ഈ കോമ്പിനേഷൻ മലയാള സിനിമയിൽ കൊണ്ടുവന്നത് ആസിഫ് അലി ആണെന്നാണ് കൂടെയുണ്ടായിരുന്ന സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞത്. എന്തായാലും രസകരമായ കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്. ഇതുപോലെ വ്യത്യസ്‍തമായ മറ്റ് ചില കോമ്പോകളും ചിലർ കമന്റ് ചെയ്യുന്നുമുണ്ട്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്