ടോം ജോസിനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കുമോ? മുഖ്യമന്ത്രിയെ ദൈവം രക്ഷിക്കട്ടെ! : കുറിപ്പ്

അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ടോം ജോസ് എന്ന പരാജയപ്പെട്ട ഭരണാധികാരി

ടോം ജോസ് എന്ന മുൻചീഫ് സെക്രട്ടറി വിരമിക്കുന്ന അന്ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ടോം ജോസിനെ പുകഴ്ത്തുന്നത് സ്വാഭാവിക മര്യാദയാണ്. എന്നാൽ മുഖ്യമന്ത്രി എടുത്തു പറഞ്ഞ ഒരു കാര്യം, കേരളത്തിന്റെ മാലിന്യനിർമ്മാർജ്ജന യത്നത്തിനു ടോം ജോസിന്റെ സ്തുത്യർഹമായ സേവനത്തെ കുറിച്ചാണ്. നമുക്ക് അതൊന്നു നോക്കാം?

LDF സർക്കാർ നന്നായി നടപ്പാക്കി വിജയിപ്പിച്ച വികേന്ദ്രീകൃത മാലിന്യസംസ്കരണം അട്ടിമറിച്ചു Waste to Energy പ്ലാന്റുകൾ എന്നപേരിൽ തട്ടിപ്പ് കമ്പനികളെ കൊണ്ടു വന്നു കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പിന് വഴിയൊരുക്കുകയും മാലിന്യപ്രശ്നം രൂക്ഷം ആക്കുകയും ചെയ്തു എന്നതാണ് കൊച്ചിക്കാർക്ക് ടോം ജോസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ടീമിന്റെ ഈ മേഖലയിലെ സേവനം.

സാമ്പത്തികസ്ഥിതി പോലുമില്ലാത്ത ഒരു തട്ടിക്കൂട്ട് കമ്പനിയെ കൊണ്ടു വന്നു ബ്രഹ്മപുരം മാലിന്യപ്ലാന്റ് അവരെ ഏൽപ്പിക്കുകയും അതുവഴി 2 വർഷക്കാലം വിശാലകൊച്ചിയുടെ മാലിന്യനിർമ്മാർജ്ജന യജ്ഞത്തെ പൊളിക്കുകയും ചെയ്തതാണോ ടോം ജോസിന്റെ ദീർഘവീക്ഷണം? ഈ കമ്പനിയെ നിയമവിരുദ്ധമായി കരാർ ഏല്‍പ്പിക്കുമ്പോൾ മുതൽ പബ്ലിക് ഹിയറിങ്ങിൽ വരെ പലരും ഈ തട്ടിപ്പ് ചൂണ്ടിക്കാട്ടിയതാണ്. IAS ഉം ഭരണപരിചയവും ഒന്നുമില്ലാത്ത എന്നെപ്പോലുള്ള സാധാരണക്കാർ 2019 ജൂണിൽ ഈ തട്ടിപ്പ് വിളിച്ചു പറഞ്ഞു.
ഞാൻ ഒരുവർഷം മുമ്പ് ഇട്ട പോസ്റ്റാണ് താഴെ. തെളിയുംവരെ ഇതിവിടെ തന്നെ കാണുമെന്നു അന്നേ പറഞ്ഞിരുന്നു. (ലിങ്ക് കമന്റിൽ.)

ഈ തട്ടിക്കൂട്ട് കമ്പനിക്ക് ചതുപ്പുനിലം നികത്താനായി പ്രത്യേക അനുമതി, അവരുണ്ടാക്കുന്ന വൈദ്യുതി ലോകത്തില്ലാത്ത വിലയ്ക്ക് വാങ്ങാൻ KSEB തീരുമാനം, സോഷ്യൽ റെസ്പോൻസിബിലിറ്റി വ്യവസ്ഥയിൽ പാവങ്ങൾക്ക് കിട്ടേണ്ട 150 കോടിയോളം രൂപ വകമാറ്റി വൈദ്യുതി കൂടിയ വിലയ്ക്ക് വാങ്ങാൻ അനുമതി, വ്യവസ്ഥകൾ ലംഘിച്ചു പാരിസ്ഥിതികാനുമതി, അങ്ങനെ എന്തൊക്കെയാണ് ടോംജോസിന്റെ നേതൃത്വത്തിലുള്ള ബ്യൂറോക്രസി ദീർഘവീക്ഷണത്തിൽ ചെയ്തത് !!

ഇതാ പവനായി ശവമായി !!
2020- ൽ ഈ വിമർശനം മിക്കതും സത്യമാണെന്നു ബോദ്ധ്യപ്പെട്ട് ഈ കമ്പനിയെ ഈ പണിക്ക് യോഗ്യരല്ലെന്നു കണ്ടു നേരത്തെയുള്ള ഉത്തരവുകൾ റദ്ദാക്കി ഉത്തരവായി !! കാരണമോ? അവർക്ക് സാമ്പത്തിക യോഗ്യത പോലുമില്ല !! ഒരു യൂണിറ്റ് വൈദ്യുതി പോലും ഇവരുണ്ടാക്കില്ല എന്ന വിമർശനം 2018- ൽ ഉന്നയിച്ചവർ അന്ന് സർക്കാർ വിരുദ്ധരായി മുദ്രകുത്തപ്പെട്ടുവെങ്കിലും നാട്ടുകാർക്ക് 2 വർഷം മുമ്പ് മനസ്സിലായ കാര്യം ടോംജോസിന് ഇപ്പോഴെങ്കിലും മനസ്സിലായി. അല്ലെങ്കിൽ ഗത്യന്തരമില്ലാതെ തട്ടിക്കൂട്ട് കമ്പനിയെ പുറത്താക്കേണ്ടി വന്നു. (ഉത്തരവിന്റെ പ്രസക്തഭാഗം താഴെ.)

ഭരണാധികാരിക്ക് വിവരമില്ലാതായാൽ, വിമർശനങ്ങൾ പോലും മെറിറ്റിൽ പരിഗണിക്കാതെ വന്നാൽ, ജനങ്ങൾക്ക് പോകുന്നത് 2 വർഷത്തെ സമയവും, ആ സമയത്ത് ചെയ്യേണ്ട ശാസ്ത്രീയമായ മാലിന്യനിർമ്മാർജ്ജന ശ്രമവുമാണ്. ചീഫ് സെക്രട്ടറി എന്ന നിലയിൽ ടോം ജോസ് നേരിൽ മോണിറ്റർ ചെയ്തിരുന്ന പദ്ധതിയുടെ സ്ഥിതിയാണ് ഇത് !!

തെറ്റായ ഓരോ തീരുമാനവും തടയുന്നത് സുസ്ഥിരമായ വികസനമാണ്. മന്ത്രിമാരല്ല ഇത്തരം കാര്യങ്ങൾ നോക്കേണ്ടത്. ഉദ്യോഗസ്ഥരാണ് ഫയൽ പഠിക്കുന്നത്. അവർ നിക്ഷിപ്ത താത്പര്യക്കാരോ ബുദ്ധിശൂന്യരോ ദീർഘവീക്ഷണം ഇല്ലാത്തവരോ ആയാൽ ജനത്തിന്റെ വിധി !! സർക്കാരും പഴി കേൾക്കും !!

ടോം ജോസിനെ മുഖ്യമന്ത്രിയുടെ അടുത്ത ഉപദേഷ്ടാവായി നിയമിക്കുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്. അങ്ങനെയാണെങ്കിൽ മുഖ്യമന്ത്രിയെ ദൈവം രക്ഷിക്കട്ടെ !!

തെറ്റു ബോദ്ധ്യപ്പെട്ടാൽ തിരുത്തുന്ന സർക്കാരിനെ അഭിനന്ദിക്കുന്നു. വിമർശനങ്ങളെ ഇനിയെങ്കിലും സമയാസമയം മെറിറ്റിൽ പരിശോധിച്ചാൽ തിരുത്തലുകൾക്ക് ഒരുപാട് സമയം ലാഭിക്കാം. അല്ലെങ്കിൽ സമയം പാഴാക്കാം…

https://www.facebook.com/harish.vasudevan.18/posts/10158492319687640

Latest Stories

കിലി പോള്‍ ഇനി മലയാള സിനിമയില്‍; 'ഉണ്ണിയേട്ടനെ' സ്വീകരിച്ച് ആരാധകര്‍, വീഡിയോ

RCB VS KKR: ആരാധകരെ ആ പ്രവർത്തി ദയവായി ചെയ്യരുത്, മത്സരത്തിന് മുമ്പ് അഭ്യർത്ഥനയുമായി ആകാശ് ചോപ്ര; കോഹ്‌ലി സ്നേഹം പണിയാകുമോ?

മെസി കേരളത്തില്‍ വരുന്നതിന്റെ ചെലവുകള്‍ വഹാക്കാമെന്ന പേരില്‍ സ്വര്‍ണവ്യാപാര മേഖലയില്‍ തട്ടിപ്പ്; ജ്വല്ലറികളില്‍ നിന്ന് പണം തട്ടുകയും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ജസ്റ്റിന്‍ പാലത്തറ വിഭാഗത്തെ കുറിച്ച് അന്വേഷണം വേണമെന്ന് AKGSMA

പാക്കിസ്ഥാന്‍ സേനയ്ക്ക് ബലൂചിസ്ഥാന്‍ പ്രവശ്യയുടെ നിയന്ത്രണം നഷ്ടപ്പെട്ടു; പുതിയ രാജ്യം പ്രഖ്യാപിക്കാന്‍ ബലൂചികള്‍; രാജ്യത്തെ പിന്തുണയ്ക്കണമെന്ന് ഇന്ത്യയോട് നേതാക്കള്‍

പ്രവാസികള്‍ക്കും പ്രതിസന്ധിയായി ട്രംപ്, ഇന്ത്യയ്ക്കും ഇളവില്ല; യുഎസില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിനും ഇനി നികുതി നല്‍കണം

കമ്മ്യൂണിസവും കരിമീനും വേണമെങ്കില്‍ കേരളത്തിലേക്ക് പോകണം, രണ്ടും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഞാന്‍ ആലോചിക്കാറുണ്ട്: കമല്‍ ഹാസന്‍

റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസ്; കോടനാട് റേഞ്ച് ഓഫിസർക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; നിയമന ഉത്തരവ് ഉടന്‍

'രാഷ്ട്രീയത്തിനതീതമായി ദേശത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ട്, ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാനുള്ള സർവകക്ഷി പ്രതിനിധി സംഘം ദേശീയ ദൗത്യം'; കേന്ദ്രമന്ത്രി കിരൺ റിജിജു

തുടരെ ആശുപത്രിവാസം, കടം വാങ്ങിയവരുടെ ചീത്തവിളി, പാനിക് അറ്റാക്ക് വന്നു.. പലരും ഫോണ്‍ എടുത്തില്ല: മനീഷ