പൂന്തുറയിൽ സംഭവിച്ചതും, ഒഴിവാക്കമായിരുന്നതും: കുറിപ്പ്

തിരുവനന്തപുരം പൂന്തുറയില്‍ നാട്ടുകാര്‍ ഇന്ന് പ്രതിഷേധം നടത്തിയിരുന്നു. കോവിഡ് പോസിറ്റീവ് എന്നു കരുതപ്പെടുന്ന ആൾക്കാരെ മാറ്റിപ്പാർപ്പിച്ച സ്ഥലങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയില്ല, അവശ്യസാധനങ്ങൾ വാങ്ങാന്‍ പോലും പൊലീസ് അനുമതി നല്‍കുന്നില്ല തുടങ്ങി നിരവധി പരാതികൾ ഉന്നയിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്‌. പൂന്തുറയിൽ സംഭവിച്ചതും ഒഴിവാക്കമായിരുന്നതുമായ ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടിരിക്കുകയാണ് സിംസൺ ആന്റണി.

സിംസൺ ആന്റണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

പൂന്തുറയിൽ സംഭവിച്ചതും ഒഴിവാക്കാമായിരുന്നതുമായ ചില കാര്യങ്ങൾ:

1. പോസിറ്റീവ് എന്നു കരുതപ്പെടുന്ന ആൾക്കാരെ മാറ്റിപ്പാർപ്പിച്ച സ്ഥലങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയില്ല. വൃത്തിഹീനമായ ശൗചാലയവും, മതിയായ സൗകര്യങ്ങൾ ഇല്ലാതെ 50-ൽ കൂടുതൽ ആൾക്കാരെ ഒരു ഹാളിൽ താമസിപ്പിച്ചു.
2. മറ്റ് അസുഖങ്ങള്‍ ഉള്ളവർക്ക് അതിനാവശ്യമായ മരുന്നോ ട്രീറ്റ്മെന്റോ നല്കിയില്ല. സമയത്തിനു ഭക്ഷണമോ കുടിവെള്ളമോ കിട്ടാത്ത അവസ്ഥയിൽ പൂന്തുറക്കാർ.
3. ദിനംപ്രതി വിൽകുന്ന മത്സ്യത്തിന് അനുസരിച്ച് ഭക്ഷ്യവസ്തുക്കൾ വാങ്ങുന്ന ഒരു സമൂഹത്തില്‍ ഒരാഴ്ചയില് കൂടുതൽ അടച്ചിടൽ വന്നാല്‍, ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ അധികാരികൾ കാണിച്ച അലംഭാവം.
4. പാചകവശ്യത്തിനായി ഗ്യാസ് ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ തടഞ്ഞു കൊണ്ടുള്ള കർക്കശ്യ മനോഭാവം എന്നാൽ പകരം സൗകര്യങ്ങൾ ഒരുക്കിയുമില്ല.
5 . ഡയാലിസിസ് ഉൾപ്പെടെ അത്യാവശ്യ മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്ള രോഗികളോട് പോലും കർക്കശത്തോടെയുള്ള അധികാരികളുടെ പെരുമാറ്റവും ട്രീറ്റ്മെൻറ് നിഷേധിക്കലും.
6 . കഴിഞ്ഞ ദിവസം പ്രസവിച്ച് മുലപ്പാൽ ഇല്ലാത്ത യുവതിയുടെ കുഞ്ഞിന് വേണ്ടി പാൽ വാങ്ങാൻ ഇറങ്ങിയ ആളെ തടയുകയും അവര്‍ക്ക് ആവശ്യമായ സഹായം നിഷേധിക്കുകയും ചെയ്തു.
7 . തൈക്കാട് ഹോസ്പിറ്റലില്‍ പ്രസവത്തിനായി പോയ യുവതിയെ പൂന്തുറക്കാരിയായതിനാൽ ചികിത്സ നിഷേധിച്ചു, എന്നാല്‍ പകരം സൗകര്യം ഒരുക്കിയില്ല.
8 . പൂന്തുറ സ്റ്റേഷന് പരിധിയിൽ ഇന്ന് പലചരക്ക് വാങ്ങാന്‍ പോയ പൂന്തുറക്കാരായ വ്യക്തികളെ അപമാനിക്കുകയും, പോലീസുകാർ നോക്കി നില്‍ക്കെ വിവേചനത്തോടെ പെരുമാറുകയും ചെയ്തു.
9. ഭീഷണിയും കാർക്കശ്യവുമല്ലാതെ, അധികാരികളുടെ ഭാഗത്ത് നിന്നും വ്യക്തമായ ആശയവിനിമത്തിന്റെ അലംഭാവം.

ഇന്നത്തെ പ്രതിഷേധത്തിന് ശേഷം അധികാരികൾ നല്കിയ ഉറപ്പുകള്‍:
1. കൃത്യമായി ഭക്ഷണസാധനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തും.
2. മറ്റ് ചികിൽസാ അവശ്യമുള്ളവര്ക്ക് അതിനുള്ള സൗകര്യം ഒരുക്കും.
3. ഒരു മൊബൈൽ ബാങ്കും താത്കാലിക അവശ്യങ്ങള്‍ക്ക് പൂന്തുറയിൽ എത്തും.
4. പൂന്തുറക്കാരോടു വിവേചനത്തോടെയുള്ള പെരുമാറ്റം അവസാനിപ്പിക്കും, അതിനെതിരെ നടപടിയുണ്ടാവും.
5. ഗ്യാസ് ഉള്‍പ്പെടെയുള്ള പ്രതിദിന അവശ്യവസ്തുക്കൽ സുഗമായി പൂന്തുറയിൽ എത്തിക്കാനുള്ള സംവിധാനമൊരുക്കും.
6. ഹോസ്പിറ്റലില്‍ മാറ്റിയവർക്ക് കൃത്യമായ ചികിൽസയും സൗകര്യങ്ങളും ഒരുക്കും.
7. നിരീക്ഷണത്തില്‍ മറ്റുന്നവർക്ക് പൂന്തുറ തന്നെ കഴിയാനുള്ള സംവിധാനമൊരുക്കും.

ഇനി, പൂന്തുറക്കാർ വിവരമില്ലാത്തവർ ആണ്, സംസ്കാരമില്ലാത്തവരാണ്, നിയമത്തെ അനുസരിക്കാത്തവർ ആണ് എന്നെല്ലാം പൂർണ ബോദ്ധ്യത്തോടെ സംസാരിക്കുന്ന കേരളത്തിലെ സാംസ്കാരിക സമൂഹത്തോടൊരു ചോദ്യം. ഒരു മഹാമാരിയെ നേരിടുന്ന ഒരു അവസരത്തിൽ ഇതെല്ലാം ഒരു പൗരന്റെ ആവകാശമല്ലേ? ഇത്രയും അടിസ്ഥാനപരമായ അവശ്യങ്ങള്‍ക്ക് ഒരു ജനത ഒരു മഹാമാരിയുടെ സമയത്ത് തെരുവില്‍ ഇറങ്ങേണ്ടി വന്നെങ്കിൽ, അത് ആരുടെ തെറ്റാണ്? ജനങ്ങളുടെയോ അതോ അധികാരികളുടേയോ?

Now you be the Judge!

https://www.facebook.com/simson.michael.52/posts/2637103503219073

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു