വിവാഹം പോലെയുള്ള ചടങ്ങുകളിൽ പലരും ആളെ കുറച്ചത് സാമൂഹ്യബോധം കൊണ്ടാണ്: ശാരദക്കുട്ടി

ട്രിപ്പിള്‍ ലോക്ക് ഡൗൺ നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേരെ ഉള്‍ക്കൊള്ളിക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കുറിപ്പുമായി എഴുത്തുകാരിയും അദ്ധ്യാപികയുമായ എസ് ശാരദക്കുട്ടി. വിരലിലെണ്ണാവുന്ന ആളെ മാത്രം പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയത് സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാഞ്ഞിട്ടല്ല. ആർഭാടങ്ങൾ ഇഷ്ടമല്ലാഞ്ഞിട്ടുമല്ല.
അത് സർക്കാരിന്റെ ആരോഗ്യ -നിയമ സംവിധാനങ്ങളെ തടസ്സപ്പെടുത്തരുതെന്ന സാമൂഹ്യബോധം കൊണ്ടാണ്. അതുകൊണ്ടു മാത്രമാണ് എന്ന് ശാരദക്കുട്ടി കുറിപ്പിൽ പറഞ്ഞു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:

നേരത്തെ ബുക്ക് ചെയ്തു പോയതും 1500 പേർക്കിരിക്കാവുന്നതുമായ ഓഡിറ്റോറിയത്തിൽ വിരലിലെണ്ണാവുന്ന ആളെ മാത്രം പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയത് സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാഞ്ഞിട്ടല്ല. ആർഭാടങ്ങൾ ഇഷ്ടമല്ലാഞ്ഞിട്ടുമല്ല.

അത് സർക്കാരിന്റെ ആരോഗ്യ -നിയമ സംവിധാനങ്ങളെ തടസ്സപ്പെടുത്തരുതെന്ന സാമൂഹ്യബോധം കൊണ്ടാണ്. അതുകൊണ്ടു മാത്രമാണ്.

ഞങ്ങൾ മാത്രമല്ല ഇക്കഴിഞ്ഞ ഒരു വർഷത്തിൽ എത്രയോ പേർ അങ്ങനെ ചെയ്തു. പ്രിയപ്പെട്ടവരേ നമ്മളാണ് ശരി.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്