മുസ്ലിങ്ങൾ ഹലാലായ സിനിമ മാത്രമാണ് കാണേണ്ടതെന്ന് ഹലാൽ ലൗ സ്റ്റോറി അടിവരയിടുന്നു: റഫീഖ് മംഗലശ്ശേരി 

മുസ്ലിങ്ങൾ ഹലാലായ സിനിമ മാത്രമാണ് കാണേണ്ടതെന്നും ഹറാമായ സിനിമകൾ കാണരുതെന്നും ഹലാൽ ലൗ സ്റ്റോറി എന്ന സിനിമ അർത്ഥശങ്കയ്ക്ക് ഇടമില്ലാത്ത വിധം അടിവരയിടുന്നു എന്ന് നാടക സംവിധായകനായ റഫീഖ് മംഗലശ്ശേരി അഭിപ്രായപ്പെട്ടു. മറ്റു പലതിനേയും പോലെ മലയാള സിനിമയേയും ജമാഅത്തുകാർ രണ്ടായി വിഭജിച്ചിരിക്കുകയാണെന്നും അപകടകരമാണ് ഈ പോക്കെന്നും റഫീഖ് മംഗലശ്ശേരി ഫെയ്സ്ബുക്കിൽ കുറിച്ചു. സക്കരിയ സംവിധാനം ചെയ്ത ഹലാൽ ലൗ സ്റ്റോറി എന്ന സിനിമ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിനിമയെ കുറിച്ചുള്ള തന്റെ നിരീക്ഷണം റഫീഖ് മംഗലശ്ശേരി സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്.

2018-ൽ  കോഴിക്കോട് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയ റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത “കിത്താബ്” എന്ന നാടകം ഇസ്ലാമിക വിരുദ്ധമാണെന്ന് അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. വിവിധ മുസ്ലിം സംഘടനകൾ നാടകത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരികയും. നാടകം അവതരിപ്പിച്ച വേദിയിലേക്ക് എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നാടകം പിൻവലിക്കാൻ സ്കൂൾ മാനേജ്മെന്‍റ് നിർബന്ധിതരായിരുന്നു. പ്രശസ്ത എഴുത്തുകാരനായ ഉണ്ണി ആറിൻെറ വാങ്ക് എന്ന ചെറുകഥയുടെ പ്രചോദനം ഉൾക്കൊണ്ടായിരുന്നു റഫീഖ് മംഗലശ്ശേരി “കിത്താബ്” എന്ന നാടകം ആവിഷ്കരിച്ചത്. കോഴിക്കോട് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളായിരുന്നു നാടകം അവതരിപ്പിച്ചത്.

റഫീഖ് മംഗലശ്ശേരിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

ഹലാൽ ലൗ സ്‌റ്റോറി തുടക്കം മുതൽ ഒടുക്കം വരെ ചർച്ച ചെയ്യുന്നത് സിനിമ ഹലാലാണോ ഹറമാണോ എന്നാണ് …!

സർക്കാസം പോലെ കടന്നു പോവുന്ന ഈ ചർച്ച പലപ്പോഴും ജമാഅത്തുകാർ നടത്തുന്ന ഒരു സ്വയം വിമർശനമല്ലേ എന്ന് തോന്നാവുന്നതുമാണ് ..!

എന്നാൽ ക്ലൈമാക്‌സിലെ “ഹലാൽ Cut ” എന്ന ഒരൊറ്റ ഡയലോഗിലൂടെ, മുസ്ലീങ്ങൾ ഹലാലായ സിനിമ മാത്രമാണ് കാണേണ്ടതെന്നും, ഹറാമായ സിനിമകൾ കാണരുതെന്നും ഹലാൽ ലൗ സ്റ്റോറി എന്ന സിനിമ അർത്ഥശങ്കയ്ക്ക് ഇടമില്ലാത്ത വിധം അടിവരയിടുന്നു ….!!

അങ്ങിനെ ജമാഅത്തുകാർ മറ്റു പലതിനേയും പോലെ മലയാള സിനിമയേയും രണ്ടായി വിഭജിച്ചിരിക്കുന്നു ….! ,

ഒന്ന് : മുസ്ലീംങ്ങൾ കാണാൻ പാടില്ലാത്ത ഹറാമായ സിനിമ ….!

രണ്ട് :മുസ്ലീങ്ങൾക്ക് കാണാൻ പറ്റുന്ന ഹലാലായ സിനിമ …!

പേടിക്കണം കൂട്ടരേ ,,,,അപകടകരമാണ് ഈ പോക്ക് ….!

കാരണം, കാവിവത്ക്കരണം പോലെത്തന്നെ അപകടമാണ് ഇസ്ലാമിക വത്ക്കരണവും ….!

ജമാഅത്ത് ഇസ്ലാമി എന്നത് ആർ എസ് എസ്സിനേക്കാൾ ഭീതിദമായ് മാറാൻ കെല്പുള്ള ഒരു തീവ്ര മുസ്ലീം സംഘടനയാണ്  ….!

ഓർക്കുക, ഹിന്ദു രാഷ്ട്രം എന്നത്  ലോകത്തെവിടെയും ഇതുവരെ പ്രാവർത്തികമാവാത്ത ഒരു സങ്കൽപ്പം മാത്രമാണ് …!

എന്നാൽ ഇസ്ലാമിക രാഷ്ട്രം എന്നത് അങ്ങിനെയല്ല, പല കാലങ്ങളിലായ് പല ദേശങ്ങളിലും ജനാധിപത്യത്തേയും മതേതരത്വത്തേയും കുഴിച്ചുമൂടി പ്രാവർത്തികമാക്കിയ ഒന്നാണത് …!!

https://www.facebook.com/rafeeq.mangalasseri/posts/3452294874867227

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ