നിപ ജാഗ്രത പോസ്റ്റില്‍ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് കമന്റ്; കുടുംബത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഇവിടെ പറയരുതെന്ന് താക്കീത് നല്‍കി കേരളാ പോലീസ്

ഫെയ്സ്ബുക്കില്‍ നിപ വൈറസിനെ സംബന്ധിച്ചുള്ള പോസ്റ്റില്‍ അസഭ്യം പറഞ്ഞ് കമന്റിട്ടയാള്‍ക്ക് മാസ്സ് മറുപടിയുമായി കേരളാ പൊലീസ്. “ഭീതി വേണ്ട, ജാഗ്രതയോടെ അതിജീവിക്കും, നാം ഒറ്റക്കെട്ടായി” എന്നായിരുന്നു കേരളാ പൊലീസ് ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ്. ഇതോടൊപ്പം ചേര്‍ത്തിരുന്ന ട്രോളില്‍ അരവിന്ദ് നന്ദു എന്നയാള്‍ അസഭ്യം കലര്‍ന്ന കമന്റ് പോസ്റ്റ് ചെയ്തു. പിണറായിയുടെ പട്ടി ട്രോളുംകൊണ്ട് വന്നല്ലോ” എന്നായിരുന്നു അരവിന്ദ് നന്ദുവിന്റെ കമന്റ്.

കമന്റിന് രസകരമായ മറുപടിയാണ് പോലീസ് നല്‍കിയത്. ആദ്യഘട്ടമെന്ന താക്കീതും ഒപ്പമുണ്ടായിരുന്നു. മറുപടി ഇങ്ങിനെ-“”സഹോദരാ, കേരളീയര്‍ ഒരു കുടുംബം പോലെ ഒത്തൊരുമിച്ചു നില്‍ക്കുന്ന, പൊതുജനത്തിന് ഇന്‍ഫര്‍മേഷന്‍സ് നല്‍കുന്ന, അവരോടൊപ്പം നിന്ന് അവരെ സഹായിക്കുന്ന പൊലീസ് വകുപ്പ് പേജാണിത്. ഇവിടെ താങ്കള്‍ കുടുംബത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ദയവായി ഉപയോഗിക്കരുതെന്ന് ആദ്യഘട്ടമായി വിനീതമായി ഓര്‍മ്മിപ്പിക്കുന്നു.””

Latest Stories

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു