"പിണറായിയും അമിത് ഷായും തമ്മില്‍ ഈയൊരു വ്യത്യാസമില്ലെങ്കില്‍ തിരിച്ചറിയുക അസാദ്ധ്യമാണ്"

ഹരി മോഹൻ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു പുതിയ നിയമഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കുന്നു. സ്വാഭാവികമായും ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുള്ള എൻ.ഡി.എ ഇത് പാസ്സാക്കിയെടുത്തു. ഒടുവിൽ ഈ ബിൽ രാഷ്ട്രപതിയുടെ ഒപ്പോടു കൂടി നിയമമാകുന്നു.

പുതിയ നിയമപ്രകാരം, ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കു മൂന്നുവര്‍ഷം തടവോ പതിനായിരം രൂപ പിഴയോ, ഇവ രണ്ടും കൂടിയ ശിക്ഷയോ ലഭിക്കും. ഈ നിയമപ്രകാരം വാറണ്ടില്ലാതെ കേസെടുക്കാന്‍ കഴിയും. പരാതിയില്ലെങ്കില്‍ പോലും പോലീസിന് കേസെടുക്കാനും കഴിയും.

തുടര്‍ന്നു സംഭവിക്കുന്നത്-

രാജ്യത്തുടനീളം സി.പി.ഐം.എം വക ജനാധിപത്യ സംരക്ഷണ റാലികള്‍. പാര്‍ലമെന്റിലേക്ക് യെച്ചൂരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ കേന്ദ്ര നേതാക്കളുടെ മാര്‍ച്ച്. കേരളത്തില്‍ അതേ പാര്‍ട്ടിയുടെ അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണ മതില്‍. മുഖ്യമന്ത്രിയുടെ വക ഫാസിസ്റ്റ് വിരുദ്ധ പ്രസംഗങ്ങള്‍. നിയമത്തിനെതിരെ കേരളാ നിയമസഭയില്‍ പ്രമേയം പാസാക്കല്‍. സോഷ്യല്‍ മീഡിയ പല്ലും നഖവും ഉപയോഗിച്ചു ഗര്‍ജിക്കുന്ന മാധ്യമസിംഹങ്ങള്‍, രാഷ്ട്രീയ നിരീക്ഷകര്‍.

ഇത്രയും ഒന്നു സങ്കല്‍പ്പിച്ചതാണ്.

ഒരു കുര്‍ത്ത, അതിനു മുകളിലൊരു ജാക്കറ്റ്, അതിനു താഴെ പൈജാമ. കോവിഡ് കാലത്ത് പിണറായി വിജയനും അമിത് ഷായും തമ്മില്‍ ഈയൊരു വ്യത്യാസമില്ലെങ്കില്‍ തിരിച്ചറിയുക അസാദ്ധ്യമാണ്.

(ലേഖകൻ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിൽ (ANI) റിപ്പോർട്ടറാണ്)

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി