സ്വർണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് ആണ് ഇപ്പോൾ ഒരു പ്രതിയുടെ മൊഴി ആഘോഷിക്കുന്നത്: ഹരീഷ് വാസുദേവൻ

സ്വർണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് ആണ് ഇപ്പോൾ ഒരു പ്രതിയുടെ മൊഴി, തെളിവില്ലെന്ന് പറഞ്ഞ് കൊണ്ടുതന്നെ ആഘോഷിക്കുന്നതെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. കസ്റ്റംസുകാരുടെ മുന്നിലൂടെ തന്നെ എത്രയോ സ്വർണ്ണം നിയമവിരുദ്ധമായി കടത്തി എന്നിട്ടെത്ര കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പണി പോയി എന്നും ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വനത്തിൽ നിന്ന് മരം വെട്ടിപ്പോയാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ ശമ്പളം പിടിക്കും, ആൾ സസ്‌പെൻഷനിൽ ആകും.

കഞ്ചാവ് കൃഷിയോ ചാരായം വാറ്റോ  പിടിക്കാൻ പരാജയപ്പെട്ടാൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ സസ്‌പെൻഷനിലാകും.

തടവുപുള്ളി ജയിൽ ചാടിയാൽ ജയിലിൽ ഡ്യൂട്ടിയിലുള്ള ആളുടെ പണി പോകും.

എത്രയോ സ്വർണ്ണം നിയമവിരുദ്ധമായി കടത്തി, കസ്റ്റംസുകാരുടെ മുന്നിലൂടെ തന്നെ. എന്നിട്ടെത്ര കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പണി പോയി? എന്നിട്ട് കൊണ്ടുവന്ന കള്ളസ്വർണ്ണം എവിടെ? തൊണ്ടി ഇല്ലാത്ത കേസായി ആണോ ഇത് കോടതിയിലെത്തുക?

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരോ വിളിച്ചെന്ന ആരോപണമായിരുന്നു വിവാദത്തിന്റെ തുടക്കം. ആരു വിളിച്ചു? ആരെ വിളിച്ചു? അതുപോലും ഇതുവരെ കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. ഉന്നയിച്ച ആളുകൾ അത് മിണ്ടുന്നില്ല.

സ്വർണ്ണ കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് ആണ് ഇപ്പോൾ ഒരു പ്രതിയുടെ മൊഴി, തെളിവില്ലെന്ന് പറഞ്ഞത് കൊണ്ടുതന്നെ ആഘോഷിക്കുന്നത്.

ഈ കസ്റ്റംസിനും വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കും എതിരെ നടപടി എടുക്കാനല്ലേ സത്യത്തിൽ CPM സമരം നടത്തേണ്ടത്?

തൊണ്ടിയില്ലാത്ത കേസ് അന്വേഷണം തുടരട്ടെ.

Latest Stories

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ