ബല്‍റാമിനോട് ശാരദക്കുട്ടി;'മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാന്‍ ലജ്ജയില്ലേ ലജ്ജയില്ലേ.. നിനക്കു ലജ്ജയില്ലേ'

വിടി ബല്‍റാമിനെതിരെ എഴുത്തുകാരി എസ്. ശാരദക്കുട്ടി. പ്രസ്ഥാനത്തിന്റെയും മാനുഷിക പ്രശ്‌നങ്ങളുടെയും ആത്മാവിനെ സ്പര്‍ശിക്കുവാന്‍ നേതാക്കന്മാര്‍ക്കു കഴിയണമെങ്കില്‍ അവര്‍ ഒളിഞ്ഞുനോട്ടക്കാരാകരുതെന്ന് ശാരദക്കുട്ടി പറഞ്ഞു. ളിക്യാമറയിലൂടെ കറ പുരണ്ട കണ്ണുകള്‍ കൊണ്ടുനോക്കുമ്പോഴാണ് പ്രണയം ലൈംഗിക വൈകൃതമാകുന്നത്. അതാണ് ബല്‍റാമിനോട് . “മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാന്‍ ലജ്ജയില്ലേ ലജ്ജയില്ലേ.. നിനക്കു ലജ്ജയില്ലേ..” എന്നു ചോദിക്കുവാന്‍ തോന്നുന്നതെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രണയിക്കാനറിയാവുന്ന, പ്രണയിച്ച പെണ്ണിനെ അഭിമാനത്തോടെ മുന്നില്‍ നിര്‍ത്തി വിപ്ലവം നയിക്കാനറിയാവുന്ന കമ്യൂണിസ്റ്റുകാരെ, അവരുടെ ഒളിവു ജീവിതത്തിന്റെയും പരസ്യ ജീവിതത്തിന്റെയും പേരില്‍ ഞാനിഷ്ടപ്പെടുന്നു. വിപ്ലവം പ്രചരിപ്പിക്കാനായി റഷ്യയിലേക്ക് ഭാര്യയുടെയും കാമുകിയുടെയും നടുവിലിരുന്ന് യാത്ര ചെയ്‌തെത്തിയ ലെനിനെ ഞാനിഷ്ടപ്പെടുന്നു.

പ്രസ്ഥാനത്തിന്റെയും മാനുഷിക പ്രശ്‌നങ്ങളുടെയും ആത്മാവിനെ സ്പര്‍ശിക്കുവാന്‍ നേതാക്കന്മാര്‍ക്കു കഴിയണമെങ്കില്‍ അവര്‍ ഒളിഞ്ഞുനോട്ടക്കാരാകരുത്. ഒളിക്യാമറയിലൂടെ കറ പുരണ്ട കണ്ണുകള്‍ കൊണ്ടുനോക്കുമ്പോഴാണ് പ്രണയം ലൈംഗിക വൈകൃതമാകുന്നത്. അതാണ് ബല്‍റാമിനോട് . “മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാന്‍ ലജ്ജയില്ലേ ലജ്ജയില്ലേ.. നിനക്കു ലജ്ജയില്ലേ..” എന്നു ചോദിക്കുവാന്‍ തോന്നുന്നത്. ഞങ്ങളുടെ നേതാവിന് പ്രണയമെന്തെന്നറിയാമായിരുന്നു , അത് പ്രണയമായിരുന്നു എന്ന് അഭിമാനത്തോടെ പറയുവാന്‍ കമ്യൂണിസ്റ്റുകാര്‍ ലജ്ജിക്കുന്നതെന്തിന്? മനുഷ്യനെ സ്പര്‍ശിക്കുന്ന പ്രസ്ഥാനത്തിന്റെ അമരക്കാര്‍ നല്ല കാമുകീകാമുകന്മാര്‍ കൂടി ആയിരുന്നാല്‍ എത്ര നന്നായിരിക്കും..പക്ഷേ അതിനെ ഭയപ്പെടുന്നത്., അത് ലൈംഗിക വൈകൃതമാകുന്നത് മൊത്തത്തിലുള്ള രാഷ്ടീയ കാഴ്ചപ്പാടിന്റെ വൈകല്യമാണ്. ഭയമില്ലാതെ പ്രണയിച്ചിരുന്ന നേതാക്കന്മാരുടെ ജീവിത കഥകള്‍ പാഠപുസ്തകങ്ങളാകണം. പുതിയ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ മേലില്‍ ബല്‍റാമിനെ പോലെ സംസാരിക്കരുത്. അത്തരക്കാരെ നേരിടാന്‍ കൂടുതല്‍ നല്ല പ്രണയാനഭവങ്ങളാണ് വേണ്ടത്. ചീമുട്ട നല്ല രാഷ്ട്രീയായുധമല്ല

Latest Stories

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബന്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും