വിരാടിന്‍റെയും കോഹ്ലിയുടെയും വിവാഹചിത്രങ്ങള്‍ ഇന്ത്യയില്‍ ഹിറ്റ്, ബ്രിട്ടണില്‍ ഇവരുടേതും

ഫെയറി ടെയ്ലുകളെ അനുസ്മരിപ്പിക്കുന്നതാണ് പ്രിന്‍സ് ഹാരിയുടെയും ഭാവി പങ്കാളി മേഘന്‍ മര്‍ക്കിളിന്റെയും വിവാഹ നിശ്ചയ ഫോട്ടോകള്‍. ഇന്നലെ പുറത്തുവിട്ട ഫോട്ടോകള്‍ക്ക് അഭൂതപൂര്‍വമായ സ്വീകരണമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചത്.

വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്‍മയുടെയും വിവാഹ ഫോട്ടോകള്‍ ഇന്ത്യയില്‍ വൈറലായതിന് സമാനം തന്നെയാണ് ബ്രിട്ടനിലും നിരവധി മറ്റ് രാജ്യങ്ങളിലും ഹാരിയുടെയും കാമുകിയുടെയും ഫോട്ടോകള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കെന്‍സിംഗ്ടണ്‍ പാലസ് ഔദ്യോഗികമായാണ് രണ്ട് ഫോട്ടോകള്‍ പുറത്തുവിട്ടത്. ആരാധകര്‍ ഇപ്പോഴും അതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ലോകപ്രശസ്ത ഫോട്ടോഗ്രഫറായ അലക്സി ലബോമിര്‍സ്‌കിയാണ് ഹാരിയുടെയും കാമുകിയുടെയും ഫോട്ടോ എടുത്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമാണ് ഫോട്ടോകള്‍ ആരാധകരുടെ ഹൃദയം കീഴടക്കി മുന്നേറുന്നത്. ട്വിറ്ററില്‍ ഒരു ഫോട്ടോയ്ക്ക് ഒരു മണിക്കൂറിനുള്ളില്‍ ലഭിച്ചത് 9 ലക്ഷത്തോളം ലൈക്കുകളാണ്. ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചത് ഒരു മണിക്കൂറിനുള്ളില്‍ രണ്ട് ലക്ഷം ലൈക്കുകളും. വിന്‍ഡ്സര്‍ കാസിലില്‍ വെച്ചാണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്.

ലൈക്കുകളും കമന്റുകളും പ്രവഹിക്കുകയാണ് ഇപ്പോഴും. കുറ്റപ്പെടുത്തലുകളില്ലാതെ ഇരുവര്‍ക്കും എല്ലാവരും നേരുന്നത് മംഗളാശംസകളാണ്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ