ബ്രോഡ് വേയിലെ 'പടച്ചോനെ' യു.എ.ഇയിലേക്ക് ക്ഷണിച്ച് പ്രവാസികള്‍

മഴക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി മാതൃകയായ എറണാകുളം ബ്രോഡ് വെയിലെ വഴിയോര കച്ചവടക്കാരന്‍ മാലിപ്പുറം സ്വദേശി നൗഷാദും കുടുംബവും യുഎഇ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രവാസികളുടെ സ്നേഹാദരം ഏറ്റുവാങ്ങാന്‍ ഓണത്തിനു ശേഷം നൗഷാദും കുടുംബവും എത്തിയേക്കും. ദുബായിലെ സ്മാര്‍ട് ട്രാവല്‍സ് എംഡി അഫി അഹമദ് ഇന്നലെ നൗഷാദിന്റെ വീട്ടിലെത്തി യുഎഇയിലേക്ക് ക്ഷണിച്ചിരുന്നു.

നൗഷാദിനും കുടുംബത്തിനും യുഎഇ സന്ദര്‍ശിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരു ലക്ഷം രൂപ സമ്മാനവും അഫി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പണം നൗഷാദ് പുതുതായി തുറക്കുന്ന കടയില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങി പ്രളയബാധിത പ്രദേശത്തുള്ളവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് നൗഷാദ് പ്രളയബാധിതര്‍ക്ക് തന്റെ ഉപജീവനമാര്‍ഗമായ തുണിക്കടയിലെ വസ്ത്രങ്ങള്‍ നല്‍കി മാതൃക കാണിച്ചത്.

ഇത് കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ ഊര്‍ജ്ജം നല്‍കിയിരുന്നു. പ്രവാസ ലോകത്ത് നിന്നടക്കം നൗഷാദിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമുണ്ടായി. ലോകത്തിന് നല്ലൊരു സന്ദേശം നല്‍കിയ നൗഷാദിനേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കുടുംബത്തെയും യുഎഇയിലേക്ക് സ്മാര്‍ട് ട്രാവല്‍ വഴി കൊണ്ടുവരാന്‍ ഉടമ അഫി അഹമ്മദ് തീരുമാനിക്കുകയായിരുന്നു. നൗഷാദിനു മാത്രമേ നിലവില്‍ പാസ്പോര്‍ട്ട് ഉള്ളൂ. കുടുംബാംഗങ്ങള്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വിസയും യാത്രാരേഖകളും തയ്യാറാക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ