കടലില്‍ സംഭവിക്കുന്നത് ഞെട്ടിപ്പിക്കുന്ന മാറ്റം; 153 ദശലക്ഷം മനുഷ്യര്‍ക്ക് ഭീഷണി; മുന്നറിയിപ്പുമായി ഗവേഷകര്‍

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സമുദ്രത്തിന്റെ വിസ്തൃതി  കൂടുന്നുവെന്നും അതിന്റെ ഫലമായി 53 ദശലക്ഷം മനുഷ്യരുടെ ജീവിതം ഭീഷണിയിലാണെയെന്നും റിപ്പോര്‍ട്ട്. ഗവേഷകര്‍ മുന്നറിയിപ്പ് പ്രകാരം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ദുരന്തം സംഭവിക്കും. എര്‍ത്ത് ഫ്യൂച്ചര്‍ എന്ന ജേണലില്‍ യുഎസ് ഗവേഷകര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അന്റാര്‍ട്ടിക്കിലെ മഞ്ഞുരുകുന്നതാണ് സമുദ്രത്തത്തിന്റെ വിസ്തൃതി കൂടാന്‍ കാരണം.

തത്ഫലമായി സമുദ്രജലത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. 2100 ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ തുടര്‍ന്ന് സമുദ്രനിരപ്പ് 1.5 മീറ്റര്‍ വര്‍ധിക്കുമെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത് എങ്കിലും എല്ലാവരേയും ഭീതിയിലാഴ്ത്തിക്കൊണ്ട് 2014ല്‍ സമുദ്രനിരപ്പില്‍ 736 സെന്റിമീറ്റര്‍ വര്‍ധനയുണ്ടായി. ഐപിസിസി (ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) കണ്ടെത്തല്‍. അപകടരമായ അവസ്ഥാവിശേഷമാണിത് എന്നാണ് വിദഗ്ധാഭിപ്രായം.

അന്റാര്‍ട്ടിക്കിലെ വലിയ മഞ്ഞുപാളികള്‍ വരുംവര്‍ഷങ്ങളില്‍ കൂട്ടിയിടിക്കുകയും അങ്ങനെ സംഭവിച്ചാല്‍ അതിനേ തുടര്‍ന്ന് സമുദ്ര നിരപ്പ് പ്രതീക്ഷിച്ചതിനേക്കാളും ഉയരുകയും ചെയ്യും. ഇത് 153 ദശലക്ഷം മനുഷ്യരുടെയും, ആവാസ വ്യവസ്ഥയുടെയും തന്നെ നിലനില്‍പ്പിനേയും ഭീഷണിയിലാഴ്ത്തും. യുഎസ് ജനസംഖ്യയുടെ പകുതിയോളം വരുമിത്.

മഞ്ഞുരുകുന്നത് ചെറിയതോതിലാണെങ്കില്‍പോലും വര്‍ഷങ്ങളോളം ഇത് തുടര്‍ന്നാല്‍ സമുദ്രനിരപ്പ് മൂന്നു മീറ്റര്‍ വരെ ഉയരാനിടയാക്കുമെന്ന് 2015ലെ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ ഗണ്യമായി കുറച്ച് അന്തരീക്ഷത്തിലെ ചൂട് ക്രമീകരിക്കുകയാണ് ദുരന്തം ഒഴിവാക്കാനുള്ള പോംവഴി.

റട്ജര്‍സ്, പ്രിന്‍സ്റ്റന്‍, ഹാര്‍വാഡ് തുടങ്ങിയ സര്‍വകലാശാലകളിലെ ഗവേഷകരാണ് പഠനം നടത്തിയത്. കരയുടെ വിസ്തൃതി കടലെടുക്കുന്നത് വഴിയുണ്ടാകാന്‍ പോകുന്ന ദുരന്തത്തിന്റെ തീവ്രത എത്രമാത്രമുണ്ടെന്ന് വെളിപ്പെടുത്തുന്ന ഭൂപടവും ഇവര്‍ നല്‍കിയിട്ടുണ്ട്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍