'കുമ്മനാനാനയോടൊപ്പം'; മെട്രോ ആനയുടെ പേരിനായി സോഷ്യല്‍മീഡിയില്‍ ക്യാംപയിന്‍

കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് പേര് നിര്‍ദ്ദേശിക്കാന്‍ പൊതുജനാഭിപ്രായം തേടി മെട്രോ അധികൃതര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ലിജോ വര്‍ഗീസ് എന്നൊരാള്‍ കമന്റ് ചെയ്ത “കുമ്മനാന” എന്ന പേര് ഞൊടിയിടയില്‍ തരംഗമായതോടെമാനദണ്ഡങ്ങള്‍ തിരുത്തി മെട്രോ കൈകഴുകി. ഇതോടെ പ്രതിഷേധം കത്തിത്തുടങ്ങുകയും ചെയ്തു.

നിര്‍ദ്ദേശിക്കുന്ന പേരുകള്‍ മെട്രോ യുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ കമന്റുകളായി രേഖപ്പെടുത്തണം, തുടര്‍ന്ന് ഷെയര്‍ ചെയ്യുകയും വേണം കൂടുതല്‍ ലൈക്കുകള്‍ കിട്ടുന്ന പേര് തെരഞ്ഞെടുക്കപ്പെടും എന്നതായിരുന്നു മെട്രോ വ്യവസ്ഥ വെച്ചിരുന്നത്. എന്നാല്‍ പിന്നീട് “ഏതെങ്കിലും വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതോ അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തിയ്‌ക്കെതിരായി വേദനാജനകമായി കമന്റ് ചെയ്യുന്നതോ ആയ മത്സര എന്‍ട്രികള്‍ പ്രത്സാഹിപ്പിക്കുന്നതല്ല. ഇവ തിരഞ്ഞെടുക്കലിനായി പരിഗണിക്കുകയുമില്ല” എന്ന് കൂടി കൂട്ടിച്ചേര്‍ത്തതോടെയാണ് പ്രതിഷേധം കനത്തത്. ഇതിന് പിന്നാലെ കുമ്മനാനയോടൊപ്പം എന്ന പേരില്‍ ഫേസ്ബുക്ക് ബാനര്‍ പ്രചരണവും ആരംഭിച്ചു.

https://www.facebook.com/photo.php?fbid=1774154989263855&set=a.159631547382882.36977.100000081135115&type=3&theater

“കുമ്മനാന” എന്ന കമന്റിന് മണിക്കൂറുകള്‍ക്കകം തന്നെ ആയിരത്തിലധികം ലൈക്കുകള്‍ നേടാനായതോടെയാണ് മെട്രോയുടെ തടിയൂരല്‍. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന പേര് ഭാഗ്യചിഹ്നത്തിന് നല്‍കുമെന്നതിനാല്‍ വന്‍ ആവേശത്തോടെയാണ് ഫെയ്സ്ബുക്കിലൂടെ ആളുകള്‍ പ്രതികരിച്ചത്.

പേര് നിര്‍ദ്ദേശിക്കൂ .. കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ നേടൂ” എന്നായിരുന്നു കൊച്ചി മെട്രോ ഒഫീഷ്യല്‍ പേജിലൂടെ നല്‍കിയ പരസ്യം. അപ്പു, തൊപ്പി, കുട്ടന്‍ ഈ പേരൊന്നും വേണ്ട. അതൊന്നും സ്റ്റാറ്റസിന് ചേരില്ല. നല്ല കൂള്‍” ആയൊരു പേര്…ആര്‍ക്ക് വേണമെങ്കിലും പേര് നിര്‍ദ്ദേശിക്കാം. എന്ന പരസ്യം നവംബര്‍ 30നാണ് പ്രത്യക്ഷപ്പെട്ടത്.

Latest Stories

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ