'അരുവി' മമ്മൂട്ടിയുടെ മാസ്റ്റർ പീസാക്കി മലയാളി ആരാധകൻ; ട്രോളി കൊന്ന് സോഷ്യൽ മീഡിയ

തമിഴിലെ ശ്രദ്ധേയനായ യുവസംവിധായകൻ കാർത്തിക്ക് നരേന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ അമളി പറ്റി മലയാളി ആരാധകൻ. അരുവി എന്ന സിനിമ മമ്മൂട്ടിയുടെ മാസ്റ്റർ പീസാണെന്ന് തെറ്റിദ്ധരിച്ച മലയാളി ആരാധകന് സമൂഹ മാധ്യമങ്ങളിൽ ചിമിട്ടൻ ട്രോൾ. കാർത്തിയുടെ ഒരു ഫെയ്‌സ് ബുക്ക്പോസ്റ്റിനു താഴെ മമ്മൂട്ടി ആരാധകൻ ഇട്ട ‘ഒരു ബന്ധവുമില്ലാത്ത’ കമന്റ് സമൂഹമാധ്യമങ്ങളിൽ‌ പുതിയ ട്രോളുകൾ ഉണ്ടാക്കുകയാണ്.

‘മാസ്റ്റർപീസ്’ ഇതല്ലാതെ മറ്റൊരു വാക്കിൽ വിശേഷിപ്പിക്കാനാകില്ല. ഇതുപോലുള്ള സിനിമ ചെയ്യാൻ ആഗ്രഹം കൂടുന്നു. സിനിമയിലെ ഓരോ അണിയറപ്രവർത്തർക്കും എന്റെ ആദരം. അരുവി എന്ന സിനിമ കണ്ട ശേഷം സംവിധായകൻ കാർത്തിക് നരേൻ എഴുതിയ കുറിപ്പ് ആണിത്.

ആദ്യം മാസ്റ്റർപീസ് എന്ന വാക്ക് കണ്ടതോടെ ആവേശം മൂത്ത മലയാളി ആരാധകൻ ഒാർത്തു സംഭവം മമ്മൂട്ടിയുടെ മാസ്റ്റർപീസിനെക്കുറിച്ചാണെന്ന്. ഉടനെ താഴെ “മമ്മൂക്കാ” എന്നൊരു കമന്റും രേഖപ്പെടുത്തി. പിന്നെ അങ്ങോട്ട് ട്രോൾ മഴയായിരുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്