മലപ്പുറം ഫ്‌ളാഷ് മോബ്: 'എതിര്‍ത്ത മതമൗലിക വര്‍ഗ്ഗീയ ശക്തികള്‍ മറ്റ് സന്ദര്‍ഭങ്ങളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും വക്താക്കളാകുന്നു'

മലപ്പുറം ഫ്‌ളാഷ് മോബ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എംബി രാജേഷ് എം.പി. മലപ്പുറത്തെ ഫ്ളാഷ് മോബ് ചെയ്ത പെണ്‍കുട്ടികളുടെയും അവരെ പിന്തുണച്ച് അഭിപ്രായ പ്രകടനം നടത്തിയ സൂരജിന്റെയും നേര്‍ക്ക് ഇസ്ലാമിക മതമൗലിക-വര്‍ഗ്ഗീയ ശക്തികള്‍ തെറി വിളിയും ഭീഷണികളുമായി ഉറഞ്ഞു തുള്ളുകയാണല്ലോ. ഇതേ മതമൗലിക വര്‍ഗ്ഗീയ ശക്തികള്‍ തന്നെ മറ്റ് സന്ദര്‍ഭങ്ങളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും വിയോജിക്കാനുള്ള അവകാശത്തിന്റെയും വക്താക്കള്‍ ചമഞ്ഞ് പ്രത്യക്ഷപ്പെടാറുണ്ട്. പ്രതികള്‍ സംഘപരിവാറാകുമ്പോള്‍ ഇവര്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വക്താക്കള്‍. സംഘപരിവാറിന്റെ നിലയും സമാനമാണെന്നും എംബി രാജേഷ് പറഞ്ഞു.

ഫ്‌ളാഷ് മോബ് വിഷയത്തില്‍ മതമൗലീകവാദികളെ തള്ളിയും കുട്ടികളെ പിന്തുണച്ചും രംഗത്തുവന്ന സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് സൂരജിനെതിരായിട്ടുള്ള ഭീഷണികള്‍ നിന്ദ്യവും അപലപനീയവുമാണ്. പെരുമാള്‍ മുരുഗന്‍ മുതല്‍ കമല്‍ഹാസന്‍ വരെ ഉള്ളവരോട് ചെയ്തതില്‍ നിന്ന് ഇതിനെന്ത് വ്യത്യാസം? കല്‍ബുര്‍ഗ്ഗി മുതല്‍ ഗൗരി ലങ്കേഷ് വരെ ഉള്ളവരെ, ഭിന്ന നിലപാട് പുലര്‍ത്തിയതിന്റെ പേരില്‍ കൊന്നുതള്ളിയവരില്‍ നിന്ന് ഇക്കൂട്ടര്‍ എവിടെയാണ് വേറിട്ട് നില്‍ക്കുന്നത്? ഒരു കൂട്ടര്‍ ഭരണകൂട അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ കുഴിച്ച് മൂടുകയാണെന്നും എം. ബി രാജേഷ് പറഞ്ഞു.

ഫ്ളാഷ് മോബ് വിവാദത്തിലും സൂരജിനെതിരായ ആക്രമണത്തിലും, വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ മുഹമ്മദ് റിയാസിനെ പോലുള്ള ഡി,വൈ.എഫ്.ഐ. നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ സ്വാഭാവികവും പ്രതീക്ഷിച്ചതുമാണ്. എന്നാല്‍ സമുദായത്തിനകത്ത് നിന്ന് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ഇടയില്‍ നിന്ന് എതിര്‍ ശബ്ദങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നു എന്നത് ശ്രദ്ധേയമായിരുന്നു. ഈ ജനവികാരം തിരിച്ചറിയുന്നതിന്റെ പ്രതിഫലനമാകണം എം.എസ്.എഫിന്റെ വനിതാ നേതാവ് അഡ്വ. ഫാത്തിമ തെഹ്ലിയ, യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് എന്നിവര്‍ പ്രകടിപ്പിച്ച പ്രതികരണങ്ങള്‍. രണ്ടും സ്വാഗതാര്‍ഹവും, അഭിനന്ദനാര്‍ഹവുമാണെന്നും എം.ബി രാജേ് പറഞ്ഞു

https://www.facebook.com/mbrajeshofficial/posts/1688162981244705

Latest Stories

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍

ഉറക്കം ഇല്ലാതെ അന്ന് കിടന്നു, രോഹിത് അങ്ങനെയാണ് അന്ന് സംസാരിച്ചത്; ശിവം ദുബെ പറയുന്നത് ഇങ്ങനെ

രാവണന്റെ നാട്ടിലേക്ക് മൂന്നര മണിക്കൂര്‍; 5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ; ടിക്കറ്റുകള്‍ ഇപ്പോള്‍ എടുക്കാം

എല്ലാ പെണ്‍കുട്ടികളും മേയറെ പോലെ പ്രതികരിക്കണം; ആര്യ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

സൽമാൻ ഖാന്റെ വീട്ടിലെ വെടിവെപ്പ്; ആയുധങ്ങൾ കൈമാറിയ പ്രതി കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു

'പാക് സൈന്യത്തിന്റെ കാവൽ, താമസം ദാവൂദ് ഇബ്രാഹിമിന്‍റെ ബംഗ്ലാവിൽ, ഭാര്യ പാക് സ്വദേശി'; ആരോപണങ്ങളോട് പ്രതികരിച്ച് ധ്രുവ് റാഠി

ഈ 2 ഇന്ത്യൻ താരങ്ങളുടെ ലോകകപ്പാണ് വരാനിരിക്കുന്നത്, അവന്മാർ ഫോമിൽ ആയാൽ കിരീടം ഇന്ത്യൻ മണ്ണിൽ എത്തും: മുഹമ്മദ് കൈഫ്

സോണിയ ഗാന്ധിയ്ക്ക് പകരം ഇത്തവണ പ്രിയങ്ക ഗാന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍; അമേഠി-റായ്‌ബേറി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍

ടി20 ലോകകപ്പ് 2024: സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് വോണ്‍, രണ്ട് സര്‍പ്രൈസ്