ചങ്ങമ്പുഴ പാര്‍ക്കില്‍ നൃത്ത വിസ്മയം തീര്‍ത്ത് കലൂര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കലൂര്‍ സ്മൃതി സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ മെന്റലി ഡിസ്ഏബിള്‍ഡിന്റെ വാര്‍ഷികപരിപാടികള്‍ കൊച്ചി ചങ്ങമ്പുഴ പാര്‍ക്കിലെ സദസ്സിന് അത്ഭുതമായി . മൂന്നു നൃത്തശില്പങ്ങളും ഒരു ബാലെയും കുട്ടികള്‍ അവതരിപ്പിച്ചു. ബധിരയും മൂകയും ബുദ്ധിമാന്ദ്യവുമുള്ള കുട്ടികള്‍ വരെ പശ്ചാത്തല സംഗീതത്തിനൊപ്പം താളം തെറ്റാതെ ചുവടുകള്‍ വച്ച പ്രകടനങ്ങള്‍ നിറഞ്ഞുതുളുമ്പിയ സദസ്സിന് വേദനയും വിസ്മയവും ഉണര്‍ത്തി.

സ്മൃതി സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായി നടത്തപ്പെട്ട പൊതുയോഗം അമൃത യൂണിവേഴ്‌സിറ്റി പ്രൊഫസ്സറും ഭിന്നശേഷിക്കാരനുമായ ഡോ. എന്‍. ആര്‍. മേനോന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ട്രസ്റ്റ് പ്രസിഡന്റ് പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സത്യസായി വിദ്യാവിഹാര്‍ പ്രൊജക്റ്റ് ട്രെയ്‌നര്‍ സുഭദ്രാ ഭാസ്‌കര്‍ മുഖ്യപ്രഭാഷണം നടത്തി. സേവനസംഘടനയായ “സ്‌നേഹസാന്ത്വനം “അംഗം രാജശ്രീ രാജേന്ദ്രന്‍, ഹങ്കര്‍ ലെസ് കേരള സ്ഥാപകാംഗം അരവിന്ദ് ഹരിദാസ്, പി ടി എ പ്രസിഡന്റ് അഡ്വ. രാജശ്രീ സ്മൃതി സ്‌കൂള്‍ ട്രസ്റ്റ് പ്രസിഡണ്ട് പി. കൃഷ്ണകുമാര്‍, പദ്മിനി, ബിന്ദു ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

റൗണ്ട് ടേബിള്‍ ഇന്ത്യ പ്രവര്‍ത്തകര്‍ സ്‌കൂളിന് കമ്പ്യൂട്ടര്‍ സംഭാവന ചെയ്തു. കൂടെ ധനസഹായ ചെക്കും നല്‍കി. നൃത്താധ്യാപകന്‍ ആര്‍. എല്‍. വി.ശ്രീധരന്‍ മാസ്റ്ററെ ട്രസ്റ്റ് ഖജാന്‍ജി ശ്രീനിവാസന്‍ പൊന്നാടയണിയിച്ചു സെക്രട്ടറി പ്രേംനാഥ് മൊമെന്റോ നല്‍കി ആദരിച്ചു. മികച്ച വിജയം കാഴ്ച്ചവച്ച കുട്ടികള്‍ക്ക് ഉപഹാരം നല്‍കി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന “ഗ്ലോബല്‍ വിഷന്‍ ഇന്റര്‍നാഷണല്‍ ” സന്നദ്ധസംഘടനാപ്രവര്‍ത്തകരെ സ്‌കൂള്‍ ട്രസ്റ്റ് ആദരിച്ചു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ