സോഷ്യൽ മീഡിയയിൽ താരമായി ദുല്‍ഖറിന്റെ കുഞ്ഞുമറിയം

ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞു രാജകുമാരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മെയ് അഞ്ചിനാണ് ദുല്‍ഖറിന്റെയും അമാലിന്റെയും ജീവിതത്തിലേക്ക് മറിയം എത്തിയത്. ജനിക്കുമ്പോള്‍ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. മെഗാസ്റ്റാറിന്റെ മകന്‍ എന്ന ഇമേജുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദുല്‍ഖര്‍ തന്റേതായ ഇടം കണ്ടെത്തി.

ദുല്‍ഖറിന്റെ മകളെ കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇടയ്ക്ക് ചില ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിച്ചിരുന്നുവെങ്കിലും കുഞ്ഞിന്റെ മുഖം വ്യക്തമായി കാണിച്ചിരുന്നില്ല. കൈയ്യും ഷൂസുമൊക്കെയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. മറിയത്തെ എടുത്ത് നടന്നു നീങ്ങുന്ന ദുല്‍ഖറിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ദുല്‍ഖറിന്റെയും അമാലിന്റെയും മകളായ മറിയം അമീറ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ഡിമാന്‍ഡുള്ള താരപുത്രിയാണ്. ചെന്നൈയിലെത്തിയ താരകുടുംബത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ജ്യോതിക, പ്രഭു എന്നിവരോടൊപ്പം ചെന്നൈയിലെ വസ്ത്ര വ്യാപാര സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ ദുല്‍ഖറും എത്തിയിരുന്നു. ദുല്‍ഖറിനൊപ്പം അമാലും മറിയവുമുണ്ടായിരുന്നു. അതിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മകളുടെ ജനനശേഷം ആദ്യമായാണ് ദുല്‍ഖര്‍ സകുടുംബം പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറിയമായിരുന്നു പരിപാടിയിലെ മുഖ്യ ആകര്‍ഷണമായി നിറഞ്ഞു നിന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍