നീതി വൈകുന്നത് നീതി നിഷേധമാണ്! 'ജസ്റ്റിസ് ഫോർ ശ്രീജിത്ത്' ക്യാമ്പയിനിൽ അണിചേർന്ന് സംവിധായകൻ അരുൺ ഗോപിയും

സോഷ്യൽ മീഡിയയിൽ ഏറെ ഗൗരവത്തോടെ ചർച്ച ചെയ്യുന്ന “ജസ്റ്റിസ് ഫോർ ശ്രീജിത്ത്” ക്യാമ്പയിനിൽ അണിചേർന്ന് സംവിധായകൻ അരുൺ ഗോപിയും രംഗത്ത്. ശ്രീജിത്തിനു വേണ്ടി സംസാരിക്കാൻ നമ്മൾ ഓരോരുത്തർക്കും ബാധ്യതയുണ്ട്..!!

കല്ലെറിഞ്ഞാൽ കൊള്ളാത്ത ഉയരത്തിൽ ഭരണമാളികകൾ ഉണ്ടാകും പക്ഷെ വാക്കെറിഞ്ഞു ശബ്ദമുയർത്തിയാൽ കേൾക്കാത്ത മനസ്സുകൾ ഇന്നും കേരളത്തിൽ കുറവാണ് എന്നാണ് അരുൺ ഗോപിയുടെ നിലപാട്. ഇതിനോടകം ഒട്ടേറെപ്പേർ അരുൺ ഗോപിയുടെ പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം;-

നീതി വൈകുന്നത് നീതി നിഷേധമാണു. തന്റെ സഹോദരനെ ലോക്കപ്പിൽ മർദ്ദിച്ച് കൊന്നതിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാർക്കെതിരെ നടപടിക്കായി സെക്രട്ടേറിയേറ്റിനു മുൻപിക് സത്യാഗ്രഹമിരിക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് 762 ആമത് ദിവസവും നീതി ലഭ്യമായിട്ടില്ല.

കുറ്റാരോപിതർക്കെതിരെയല്ല നടപടി വൈകുന്നത് മറിച്ച് പോലീസ് കമ്പ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തവർക്കെതിരെയുള്ള നടപടികളാണു മെല്ലെപ്പോക്കിനിരയാകുന്നതും ഒരു ചെറുപ്പക്കാരന്റെ കൂടെ ജീവിതം കവരുന്ന അവസ്ഥയുടെ അടുത്തേക്കെത്തിക്കുന്നതും.

അധികാരമുള്ളവർ ആരെങ്കിലും ശ്രീജിത്തിനു വേണ്ടി സംസാരിച്ചിരുന്നു എങ്കിൽ ഒരു പക്ഷെ രണ്ട് വർഷത്തിൽ അധികം ഈ യുവാവിനു തെരുവിൽ കിടക്കേണ്ടി വരില്ലായിരുന്നു. A hash tag or an online campaign might not bring justice but it would bring the attention the issue deserves. ശ്രീജിത്തിനു വേണ്ടി സംസാരിക്കാൻ നമ്മൾ ഓരോരുത്തർക്കും ബാധ്യതയുണ്ട്..!!

ഇന്ന് അല്ലെങ്കിൽ നാളെ ആ വഴിയിലൂടെ കടന്നു പോകേണ്ടി വരും!!അതുകൊണ്ടു ഇന്ന് തന്നെ ശബ്ദം ഉയർത്താം. കല്ലെറിഞ്ഞാൽ കൊള്ളാത്ത ഉയരത്തിൽ ഭരണമാളികകൾ ഉണ്ടാകും പക്ഷെ വാക്കെറിഞ്ഞു ശബ്ദമുയർത്തിയാൽ കേൾക്കാത്ത മനസ്സുകൾ ഇന്നും കേരളത്തിൽ കുറവാണ്…!!ഒന്നിച്ചു ചേർന്ന് ശബ്ദമുഴർത്താം. ആ രക്തം നമ്മുടെ കൈകളിലാണു.

https://www.facebook.com/photo.php?fbid=1809305549119549&set=a.541911725858944.1073741825.100001203653473&type=3&theater

Latest Stories

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര