'കാറിലെ രോഗി' ഏഷ്യാനെറ്റ് ന്യൂസിന്റെ കെട്ടുകഥ; സോഷ്യല്‍ മീഡിയ പൊളിച്ചപ്പോള്‍ വാര്‍ത്ത തിരുത്തി

കാസര്‍കോട് ഉദുമ സിപിഐഎം ഏരിയ സമ്മേളന സമാപനത്തിന്റെ ഭാഗമായി നടന്ന റെഡ് വൊളണ്ടിയര്‍ മാര്‍ച്ച് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാറിനെ ക്യാപ്റ്റന്‍ കാലുകൊണ്ട് തൊഴിച്ച സംഭവത്തില്‍ നല്‍കിയ വാര്‍ത്ത തിരുത്തി ഏഷ്യാനെറ്റ് ന്യൂസ്. രോഗിയുമായി പോവുന്ന കാര്‍ തടഞ്ഞെന്നും സംഭവം വിവാദമായപ്പോള്‍ പാര്‍ട്ടി ജാഥാ ക്യാപ്റ്റനെ പദവിയില്‍ നിന്നും ഒഴിവാക്കിയെന്നുമായിരുന്നു ഏഷ്യാനെറ്റ് വാര്‍ത്ത.

ഈ വാര്‍ത്തയ്‌ക്കൊപ്പം വീഡിയോയും ഉണ്ടായിരുന്നു. എന്നാല്‍ കാറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. കാറില്‍ ഡ്രൈവര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ഏഷ്യാനെറ്റ് വാര്‍ത്ത വിശ്വസിച്ച് സിപിഐഎമ്മിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

ഉദുമയില്‍നിന്നും ബാന്റ് മേളത്തിന്റെ അകമ്പടിയോടെ മേല്‍പറമ്പിലേക്ക് നടന്ന പ്രകടനത്തിന്റെ മുന്നില്‍ അണിനിരന്ന റെഡ് വൊളണ്ടിയര്‍ മാര്‍ച്ച് കളനാട് എത്തിയപ്പോഴാണ് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കാറിനെ ക്യാപ്റ്റന്‍ ചവിട്ടിയത്. കാര്‍ ജാഥയെ ചേര്‍ന്നു പോവുകയായിരുന്നു. ഇതാണ് ക്യാപ്റ്റനെ പെട്ടെന്ന് പ്രകോപിതനാക്കിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും മാധ്യമപ്രവര്‍ത്തനത്തിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ചര്‍ച്ചചെയ്യപ്പെട്ട വാര്‍ത്തയായിരുന്നിട്ടും യാതൊരു വിശദീകരണവും നല്‍കാതെയാണ് ഏഷ്യാനെറ്റ് ന്യൂസ് തിരുത്തല്‍ വരുത്തിയിരിക്കുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പിഎം മനോജ് ഉള്‍പ്പെടെയുള്ള ആളുകള്‍ ഏഷ്യാനെറ്റ് വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തുകയും ചെയ്തു.

https://www.facebook.com/pm.manoj1/posts/1774576062562022?pnref=story

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ