നടി ആശാശരത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം ഡേറ്റിങ് ആപ്പിന്റെ പരസ്യത്തില്‍ പ്രചരിക്കുന്നു

പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം ഡേറ്റിങ് ആപ്പിന്റെ പരസ്യത്തില്‍ പ്രചരിക്കുന്നു. ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍മീഡിയയില്‍ കാണിക്കുന്ന ലൈവ് ഡോട്ട് മി എന്ന ആപ്പിന്റെ പരസ്യത്തിലാണ് ആശയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ചിലര്‍ കണ്ടെത്തി കഴിഞ്ഞപ്പോള്‍ പരസ്യം അപ്രത്യക്ഷമായി.

ഡേറ്റിങ് ആപ്പുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ നടിമാര്‍ അടക്കമുള്ള സെലിബ്രിറ്റികളുടെ ചിത്രം നല്‍കുന്ന സംഭവം ഇതിന് മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല മലയാളി നടിമാരുടെയും ചിത്രങ്ങള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്.

സ്ത്രീകളുടെ ചിത്രം ദുരുപയോഗം ചെയ്യുന്നതിന് കനത്ത ശിക്ഷയുണ്ടെങ്കിലും സൈബര്‍ ലോകത്ത് നടക്കുന്ന ഇത്തരം കുറ്റ കൃത്യങ്ങള്‍ ദിനം പ്രതി കൂടിവരികയാണ്. മാത്രമല്ല ഇവരെ കണ്ടെത്തി ശിക്ഷിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്.

Latest Stories

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന