ഫെയ്‌സ്ബുക്ക് തുറക്കാനും ആധാര്‍ വേണം!

ഇനി ഫെയ്‌സ്ബുക്കിനും ആധാര്‍. അധികം താമസിയാതെ ആധാര്‍ രേഖയിലെ അതേ പേരു തന്നെ ഫെയ്‌സ്ബുക്കിലും ഉപയോഗിക്കേണ്ടി വരും. ഇന്ത്യയില്‍ ഇതിനായി പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്. യഥാര്‍ഥ പേരുകള്‍ മാത്രം സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുയാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. എന്നാല്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള സൈന്‍ അപ് നിര്‍ബന്ധിതമാക്കില്ലെന്നും വാര്‍ത്തയുണ്ട്.

ആധാര്‍ നമ്പര്‍ ഫെയ്‌സ്ബുക്കിന് ആവശ്യമില്ല. അതേസമയം ആധാറിലെ യഥാര്‍ഥ പേര് വേണം ഉപയോഗക്കാന്‍. അതേസമയം, ഇത്തരം പരീക്ഷണങ്ങള്‍ വന്‍വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് ആശങ്കയുണ്ട്. ബാങ്കുകളില്‍ നിന്നും സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്നും മറ്റും വന്‍തോതില്‍ ആധാര്‍ വിവരങ്ങള്‍ ചോരുന്ന വാര്‍ത്തകള്‍ ദിനേന എന്നോണം പുറത്തു വരുന്നുണ്ട്.

സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ച കണക്കനുസരിച്ച് 200 ല്‍ അധികം ഗവണ്‍മെന്റ് സൈറ്റുകള്‍ വിവിധ സ്‌കീമുകളുടെ ഗുണഭോക്താക്കളുടെ പട്ടിക ഇതിനകം തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ഇതില്‍ ലക്ഷക്കണക്കിന് പേരുടെ ആധാര്‍ നമ്പറും വിലാസവുമടക്കമുള്ള മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടും.ഇതിനെതിരെ പൊതുസമൂഹത്തില്‍ വന്‍തോതില്‍ പ്രതിഷേധമുയരുന്നുണ്ട്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി