വ്യാജ വാര്‍ത്തകള്‍ക്ക് വിട; ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ന്യൂസ് അവര്‍ നയിക്കാന്‍ വിനു വി. ജോണ്‍

ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസില്‍ ഇന്നത്തെ ന്യൂസ് അവര്‍ വിനു വി. ജോണ്‍ നയിക്കും. ഇക്കാര്യം വ്യക്തമാക്കി വിനു ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. ആറ് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം തിരികെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുവെന്നായിരുന്നു ട്വീറ്റ്. അപകടത്തില്‍ കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിനു വി ജോണ്‍.

എന്നാല്‍ വിനുവിനെ ഏഷ്യാനെറ്റ് ചര്‍ച്ചകളില്‍ നിന്നു മാറ്റി നിര്‍ത്തിയെന്നും ചാനലില്‍ നിന്നു പുറത്താക്കിയെന്നുമുള്ള വാര്‍ത്തകള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിനുവിന് പകരം പിജി സുരേഷ് കുമാറും, ജിമ്മി ജെയിംസുമാണ് ന്യൂസ് അവര്‍ നയിച്ചുകൊണ്ടിരുന്നത്. ഇതോടെ വിനു വി ജോണിന്റെ അസാന്നിദ്ധ്യം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. താമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റ വാര്‍ത്തയില്‍ ശശീന്ദ്രന്‍ തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും വിനു ട്വിറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ചാനല്‍ നടപടി സ്വീകരിച്ച് സസ്പെന്‍ഡ് നല്‍കിയെന്ന തരത്തിലാണ് വാര്‍ത്ത പരന്നത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് വിനു അവധിയില്‍ പ്രവേശിച്ചത്.

തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ഒരുമാസക്കാലം ചെയ്ത റിപ്പോര്‍ട്ടും അതിനെത്തുടര്‍ന്ന് വിനുവിന്റെ ചര്‍ച്ചയിലൂടെ തുറന്നു സമ്മതിക്കപ്പെട്ട വെളിപ്പെടുത്തലും പ്രേക്ഷകര്‍ കണ്ടു നിന്നിരുന്നു. തോമസ് ചാണ്ടി കായല്‍ കൈയ്യേറ്റ വിഷയത്തില്‍ സുപ്രധാനമായ വഴിത്തിരിവായതും വിനു നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടായിരുന്നു. അടുത്തദിവസം തന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുമെന്നാണ് ട്വിറ്റില്‍ വിനു വൃക്തമാക്കായിരിക്കുന്നത്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്