വാർത്താ വെബ്സൈറ്റ് ഹഫ്പോസ്റ്റ് ഇന്ത്യന്‍ പതിപ്പിന്‍റെ പ്രവർത്തനം നിർത്തിവെച്ചു

ഡിജിറ്റൽ വാർത്താ വെബ്സൈറ്റായ ഹഫ്പോസ്റ്റ് അതിന്റെ ഇന്ത്യൻ പതിപ്പിന്റെ പ്രവർത്തനം നിർത്തിവെച്ചു. നവംബർ 24 മുതൽ പ്ലാറ്റ്ഫോം ലഭ്യമാകില്ല.

“നവംബർ 24 മുതൽ ഹഫ്പോസ്റ്റ് ഇന്ത്യ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കില്ല. കൂടുതൽ മികച്ച ആഗോള ഉള്ളടക്കത്തിനായി, ദയവായി ഹഫ്പോസ്റ്റ്.കോം സന്ദർശിക്കുക. നിങ്ങളുടെ പിന്തുണയ്ക്കും വായനക്കും ഞങ്ങൾ നന്ദി പറയുന്നു, ”കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം ഹഫ്പോസ്റ്റ് ഇന്ത്യ എഡിറ്റർ അമാൻ സേതി ട്വിറ്ററിൽ വാർത്ത സ്ഥിരീകരിച്ചു. വെബ്‌സൈറ്റ് അടയ്‌ക്കുന്നതിനുള്ള കാരണങ്ങളെ കുറിച്ച് ഇതുവരെ വ്യക്തതയില്ല.

നിലവിൽ ഹഫ്പോസ്റ്റ് ഇന്ത്യ പ്രസിദ്ധീകരിച്ച മുഴുവൻ ഉള്ളടക്കങ്ങളും അതിന്റെ വെബ്‌സൈറ്റിലൂടെ വായിക്കാൻ സാധിക്കുന്നില്ല. ഉള്ളടക്കങ്ങൾ പിന്നീട് വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ അതിന്റെ മാതൃ വെബ്‌സൈറ്റായ യു.എസ് ആസ്ഥാനമായുള്ള ഹഫ്പോസ്റ്റ്.കോം വഴിയോ ലഭ്യമാക്കുമോ അല്ലെങ്കിൽ ആർക്കൈവ് ചെയ്യുമോ എന്ന് വ്യക്തമല്ല.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്