കാടും കാന്റീനും തമ്മില്‍ ആനയ്‌ക്കെന്ത് വ്യത്യാസം; വൈറലായി വീഡിയോ

പശ്ചിമബംഗാളിലെ ഒരു സൈനിക കാന്റീനില്‍ കയറിയ ആനയുടെ വീഡിയോ വൈറലാകുന്നു. കാട്ടാനയ്‌ക്കെന്ത് കാന്റീന്‍, ആകെ മൊത്തം നിരപ്പാക്കാനായിരുന്നു ശ്രമമെങ്കിലും ജീവനക്കാര്‍ തീ കാണിച്ച് ഭയപ്പെടുത്തി ആനയെ ഓടിച്ചു. ഡൂവാര്‍സിലെ ഹാശിമാര ആര്‍മി കാന്റീനില്‍ കയറിയായിരുന്നു ആനയുടെ വിളയാട്ടം.

ആനകള്‍ ഇവിടെ സാധാരണ കാഴ്ചയായതിനാല്‍ കാന്റീനിലെ ജീവനക്കാര്‍ ഭയപ്പെട്ടില്ല. ആളൊഴിഞ്ഞ നേരത്തായിരുന്നു കാന്റീനിലേക്കുള്ള ആനയുടെ വരവ്. മുന്നില്‍ കണ്ട കസേരകളും മേശകളും തുമ്പിക്കൈയും കാലുകളും കൊണ്ട് ദൂരേക്ക് തട്ടി മാറ്റി ആന മുന്നോട്ട് നടന്നു.

കാന്റീനിലെ ജീവനക്കാരന്‍ ആദ്യമൊരു കത്തിച്ച കാര്‍ഡ് ബോര്‍ഡ് കാണിച്ച് ആനയെ ഭയപ്പെടുത്താന്‍ നോക്കി. എന്നാല്‍ അത് അവഗണിച്ച് അവന്‍ മുന്നോട്ട് തന്നെ നടന്നു. തുടര്‍ന്ന് പന്തം കാണിച്ച് ആനയെ പേടിപ്പിക്കാനായി ശ്രമം. വലിയ രീതിയില്‍ തീ കണ്ണില്‍ പെട്ടതോടെ ആന പിന്തിരിഞ്ഞു. ഭയപ്പെട്ട് ആന പുറത്തേക്കിറങ്ങിയെങ്കിലും കാന്റീന്‍ ജീവനക്കാര്‍ ആനയുടെ പിന്നാലെ മുറ്റത്തേക്കിറങ്ങി പിന്നെയും അതിനെ ഓടിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയിലുണ്ട്.

Latest Stories

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ