ഫെയ്‌സ്ബുക്കും സമ്മതിച്ചു സോഷ്യല്‍ മീഡിയ ആരോഗ്യത്തിന് നല്ലതല്ല

ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയസ്ബുക്കും സമ്മതിച്ചു, സോഷ്യല്‍ മീഡിയ ആരോഗ്യത്തിന് നല്ലതല്ല എന്ന്. കഴിഞ്ഞ ദിവസം ഫെയ്‌സബുക്ക് തങ്ങളുടെ കോര്‍പ്പറേറ്റ് ബ്ലോഗിലാണ് സോഷ്യല്‍ മീഡിയയുടെ ഉപയോഗവും മനുഷ്യരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പോസ്റ്റിട്ടത്. മെസേജിങ് അടക്കമുള്ള കാര്യങ്ങള്‍ക്ക് ടെക്‌നോളജി ഫലപ്രദമായി ഉപയോഗിച്ചാല്‍ മാത്രമാണ് സോഷ്യല്‍ മീഡിയ ഗുണപ്രദമാവുക. മറ്റുള്ളവരുടെ പോസ്റ്റുകള്‍ നോക്കുകയും വെറുതെ സ്‌ക്രോള്‍ ചെയ്യുകയും ചെയ്യുന്നത് മാനസികമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ഫെയസ്ബുക്ക് കുറിച്ചിരിക്കുന്നത്.

സമൂഹത്തിന്റെ തനതായ പ്രവര്‍ത്തനത്തെ നശിപ്പിക്കുന്നുവെന്ന് ഫെയ്‌സ്ബുക്കിനെതിരേ കമ്പനിയുടെ മുന്‍ എക്‌സിക്യുട്ടീവ് പ്രസ്താവന നടത്തിയിരുന്നു. ഇത് ഏറെ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ ടെക്ക് ഭീമന്റെ പുതിയ ബ്ലോഗ്.

ട്വിറ്റര്‍, സ്‌നാപ് ചാറ്റ്, യൂടൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ വെബ്‌സൈറ്റുകള്‍ ഉപയോക്താക്കളെ അതിന്റെ അടിമകളാകുന്ന പ്രമോഷനും മറ്റുമാണ് നടത്തുന്നതെന്ന് ഈ കമ്പനികള്‍ക്ക് നേരെ നിരന്തരം വിമര്‍ശനം നേരിടുന്നുണ്ട്. ഒരു ദിവസം ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ ഈ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍, ഈ പഠനങ്ങളെല്ലാം ഊതിപ്പെരുപ്പിച്ച കാര്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നതെന്നാണ് ഫെയ്‌സ്ബുക്കിന്റെ നിലപാട്. ഫെയ്‌സ്ബുക്ക് കൃത്യമായി ഉപയോഗിച്ചാല്‍ അതിന്റെ ഫലം ലഭിക്കുമെന്നും കമ്പനി പറയുന്നു.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം