രക്തദാനത്തിനായി പുതിയ സംവിധാനമൊരുക്കി ഫെയ്സ്ബുക്ക്

രക്തം ദാനം ചെയ്യാന്‍ ആഗ്രഹമുള്ള ആളുകള്‍ക്ക് പുതിയ വഴി തുറക്കുകയാണ് ഫെയ്സ്ബുക്ക്. രക്തദാതാക്കള്‍ ആവാന്‍ താല്പര്യമുള്ളവര്‍ക്ക് ന്യൂസ്ഫീഡില്‍ പ്രത്യക്ഷപ്പെടുന്ന ലിങ്കില്‍ പോവാം. വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. ലോക രക്തദാന ദിനമായ ഒക്ടോബര്‍ ഒന്നു മുതല്‍ ഇതിനായുള്ള പുതിയ ഫീച്ചര്‍ ഫെയ്സ്ബുക്കില്‍ വന്നുതുടങ്ങും.

ഈ ദിവസം മുതല്‍ ഓണ്‍ലൈനില്‍ സൈന്‍ അപ്പ്‌ ചെയ്യാം. തുടക്കത്തില്‍ ആന്‍ഡ്രോയ്ഡിലും മൊബൈല്‍ വെബ്ബിലുമാണ് ഇത് ലഭ്യമാവുക. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം ഇതായതിനാലാണ് ഇവയില്‍ ആദ്യം എത്തിക്കുന്നതെന്നു ഫെയ്സ്ബുക്ക് പറയുന്നു.

ആളുകള്‍ ഇതിനു വേണ്ടി തങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കേണ്ടി വരും. എന്നാല്‍ ഇതിന്‍റെയെല്ലാം സ്വകാര്യത കാത്തു സൂക്ഷിക്കപ്പെടും എന്ന് ഫെയ്സ്ബുക്ക് ഉറപ്പു നല്‍കുന്നുണ്ട്. രക്തദാന വിവരങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ സുഹൃത്തുക്കളുമായോ അല്ലാത്തവരുമായോ പങ്കു വയ്ക്കാം. വിവിധ എന്‍ ജി ഓ കളും ആരോഗ്യവിദഗ്ദ്ധരുമൊക്കെയായി സഹകരിച്ചാണ് ഫെയ്സ്ബുക്ക് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ