24 കോടി രൂപയുടെ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് മലയാളിക്ക്

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പർ നറുക്ക് 12 ദശലക്ഷം ദിർഹം (24 കോടിയിലധികം ഇന്ത്യൻ രൂപ) മലയാളിക്ക്. ഒന്ന് മുതല്‍ ആറ് വരെയുള്ള സമ്മാനങ്ങള്‍ നേടിയിരിക്കുന്നവരില്‍ എല്ലാവരും ഇന്ത്യാക്കാരാണ്. ഡ്രീം 12 മില്യണ്‍ 222 സീരീസ് നവംബറിലെ ജേതാക്കളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.

ദുബായിൽ മെഡിക്കൽ ഉപകരണത്തിന്റെ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോർജ് ജേക്കബ്‌ (51) ആണ് ലോട്ടറിയടിച്ചത്. ‘69402’ എന്ന നമ്പര്‍ ടിക്കറ്റാണ് ജോര്‍ജ് ജേക്കബിനെ ഒറ്റ ദിവസം കൊണ്ട് ദശകോടീശ്വരനാക്കിയത്. ഭാര്യയ്ക്കും മകൾക്കും മകനുമൊപ്പമാണ് അദ്ദേഹം കഴിയുന്നത്.

ഒന്നാം സമ്മാനം 12 ദശലക്ഷം ദിര്‍ഹം ജോര്‍ജ് ജേക്കബ് 69402 ഇന്ത്യന്‍

രണ്ടാം സമ്മാനം അഞ്ച് ലക്ഷം ദിര്‍ഹം അവനീഷ് കുമാര്‍ കെ എ 70370 ഇന്ത്യന്‍

മൂന്നാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം സിദ്ദിഖ് അബ്ദുള്‍ ഖാദര്‍ 261717 ഇന്ത്യന്‍

നാലാം സമ്മാനം 80,000 ദിര്‍ഹം സുനില്‍കുമാര്‍ ശശിധരന്‍ നായര്‍ 93305 ഇന്ത്യന്‍

അഞ്ചാം സമ്മാനം 60,000 ദിര്‍ഹം ഷോയിബ് അക്തര്‍ 103389 ഇന്ത്യന്‍

ആറാം സമ്മാനം 40,000 ദിര്‍ഹം സജീഷ് രാജ് നടയിലേക്കണ്ടി 183904 ഇന്ത്യന്‍

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു