അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; തൃശൂര്‍ സ്വദേശിനിയെ തേടിയെത്തിയത് കോടികള്‍

അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ച് കോടികള്‍ സ്വന്തമാക്കി തൃശൂര്‍ സ്വദേശിനി. തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ലീന ജലാലിനാണ് ഈ സുവര്‍ണ നേട്ടം. 44.75 കോടി രൂപയാണ് സമ്മാനം.

ലീനയും സഹപ്രവര്‍ത്തകരായ 9 പേരും ചേര്‍ന്നാണ് ടിക്കറ്റാണ് എടുത്തത്. ഒരു വര്‍ഷമായി ലീനയും സുഹൃത്തുക്കളും ചേര്‍ന്ന് ടിക്കറ്റ് എടുക്കുന്നുണ്ട് ആദ്യമായാണ് ലീനയുടെ പേരില്‍ ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പില്‍ തനിക്കാണ് സമ്മാനം എന്നറിയിച്ച് കൊണ്ടുള്ള ഫോണ്‍കോള്‍ വന്നപ്പോള്‍ വ്യാജമാണ് എന്നാണ് കരുതിയത്. സമ്മാനം അടിച്ചുവെന്ന വാര്‍ത്ത വിശ്വസിക്കാന്‍ ഏറെ സമയം എടുത്തുവെന്നും ലീന പറഞ്ഞു.

അബൂദബിയിലെ ഷൊയ്ഡര്‍ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കല്‍ എല്‍.എല്‍.സിയില്‍ എച്ച്.ആര്‍. ഉദ്യോഗസ്ഥയാണ് ലീന. നാല് വര്‍ഷമായി ലീന ഇവിടെ ചെയ്യുന്നു. ജോലിയില്‍ തുടരുമെന്നും ലീന പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ