ഭൂമിയിലെ ജീവിതം ഇനി എത്ര കാലം? പുതിയ പഠനം..

ലോകം അവസാനിക്കുക എന്നായിരിക്കും എന്ന് ചിന്തിക്കവരായി ആരും തന്നെ ഉണ്ടാകില്ല. എന്നെങ്കിലും ഒരിക്കൽ ലോകാവസാനം ഉണ്ടാകുമെന്ന് വിശ്വസിച്ചിരിക്കുന്നവരാണ് മിക്ക ആളുകളും. ഭൂമിയിൽ എത്ര നാൾ ഇനി ജീവൻ നിലനിർത്താൻ സാധിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ ഓക്‌സിജൻ നിറഞ്ഞ അന്തരീക്ഷത്തിന്റെ ഭാവി ഇനി എത്രനാൾ ഉണ്ടാകുമെന്ന് മുൻകാല നിഗമനങ്ങളിലെ സമയ പരിധി കുറച്ചുകൊണ്ട് പുതിയ പഠനം പുറത്തു വന്നിരിക്കുകയാണ്. ജപ്പാനിലെ ടോഹോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

ഒരു വർഷം കഴിയുന്തോറും സൂര്യന്റെ ചൂടും പ്രകാശവും വർധിച്ചുകൊണ്ടേയിരിക്കും. ഇത് കാലാവസ്ഥയെ ബാധിക്കും എന്നാണ് പറയുന്നത്. ഇതോടെ ജലം ബാഷ്പീകരിക്കപ്പെടുകയും ഉപരിതല താപനില ഉയരുകയും ചെയ്യും. കാർബൺ ചക്രം ദുർബലമാവുകയും ഇത് സസ്യങ്ങളെ നശിപ്പിക്കുകയും ഓക്‌സിജൻ ഉത്പാദനം നിർത്തുകയും ചെയ്യും. ഗ്രേറ്റ് ഓക്‌സിഡേഷൻ ഇവന്റിന് മുമ്പുള്ള ആദ്യകാല ഭൂമിയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ അന്തരീക്ഷം ഉയർന്ന അളവിൽ മീഥേൻ ഉള്ള അവസ്ഥയിലേക്ക് മടങ്ങും.

ഏകദേശം ഒരു ബില്യൺ (100 കോടി) വർഷത്തിനുള്ളിൽ ഭൂമിയിലെ ഓക്‌സിജൻ അപ്രത്യക്ഷമാകും എന്നാണ് ‘The future lifespan of Earth’s oxygenated atmosphere’ എന്ന തലക്കെട്ടിൽ നേച്ചർ ജിയോസയൻസ് പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തിയത്. ഭൂമിയുടെ അന്തരീക്ഷത്തിന് സംഭവിക്കാൻ സാധ്യതയുള്ള പരിണാമത്തെക്കുറിച്ചാണ് ഈ പഠനം നടത്തിയത്. ഇതിനായി 400,000 സിമുലേഷനുകളും നടത്തി.

സൂര്യന്റെ സ്ഥിരമായ പ്രകാശത്തെയും ആഗോള കാർബണേറ്റ്-സിലിക്കേറ്റ് ജിയോകെമിക്കൽ സൈക്കിളിനെയും കുറിച്ചുള്ള ശാസ്ത്രീയ അറിവിന്റെ അടിസ്ഥാനത്തിൽ, ഭൂമിയുടെ ജൈവമണ്ഡലത്തിന്റെ ആയുസ്സ് നിരവധി വർഷങ്ങളായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ജപ്പാനിലെ ടോക്കിയോയിലുള്ള ടോഹോ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ കസുമി ഒസാക്കി ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞത്.

അമിതമായ ചൂടും പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ കാർബൺ ഡയോക്‌സൈഡിന്റെ ദൗർലഭ്യവും കാരണം ഭൂമിയിലെ ജൈവമണ്ഡലം അവസാനിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അത് ശരിയാണെങ്കിൽ, അന്തരീക്ഷത്തിലെ ഓക്‌സിജൻ അളവും വിദൂരഭാവിയിൽ കുറയുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ ഇത് എപ്പോൾ, എങ്ങനെ സംഭവിക്കും എന്നുമാത്രം വ്യക്തമല്ല. അത്തരം ഒരു അന്തരീക്ഷത്തിൽ ജീവൻ നിലനിൽക്കാൻ സാധ്യതയുണ്ട്. പക്ഷെ അത് നമുക്കറിയാവുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും.

അമിത ചൂടും CO2 ക്ഷാമവും മൂലം ഭൂമിയുടെ ജൈവമണ്ഡലം രണ്ട് ബില്യൺ വർഷങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് മുൻ കണക്കുകൾ സൂചിപ്പിച്ചതായി കസുമി ഒസാക്കി അഭിപ്രായപ്പെട്ടു. ഈ പുതിയ ഗവേഷണം ആ സമയപരിധി ചുരുക്കുകയും ഒരു ബില്യൺ വർഷത്തിനുള്ളിൽ ഓക്‌സിജൻ അതിവേഗം ഇല്ലാതാകുമെന്ന് പ്രവചിക്കുകയും ചെയ്യുന്നുവെന്ന് ടോഹോ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ കസുമി ഒസാക്കി ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി