ഇന്ത്യയിലെ മനുഷ്യനിർമ്മിത അത്ഭുതങ്ങളിലൂടെ ഒരു യാത്ര

നിരവധി അത്ഭുതങ്ങൾ നിറഞ്ഞ അതാണല്ലോ നമ്മുടെ ഈ ഭൂമി. പ്രകൃതിയും മനുഷ്യനും ചേർന്ന് അനേകം അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പ്രകൃതിയാൽ സൃഷ്ടിക്കപ്പെട്ട അത്ഭുതങ്ങൾ എന്നും മനുഷ്യന് എത്തിപ്പെടാനാവാത്തവയാണ്, അതിൻറെ ഗാംഭീരതയും സൗന്ദര്യവും ആവോളം ആസ്വദിക്കുക എന്നത് മാത്രമാണ് നമ്മൾ മനുഷ്യരുടെ ചുമതല. എന്നാൽ മനുഷ്യനായിട്ട് തന്നെ ചില അത്ഭുതങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ലോകാത്ഭുതങ്ങളിൽ ചിലത് പോലും മനുഷ്യനിർമ്മിതമാണ്. നമ്മുടെ രാജ്യത്തുണ്ട് അമ്പരപ്പിക്കുന്ന ചില മനുഷ്യനിർമ്മിത അത്ഭുതങ്ങൾ.

താജ് മഹൽ

താജ് മഹൽ ലോക അത്ഭുതങ്ങളിൽ ഒന്നാണെന്ന് നമുക്കെല്ലാവർക്കും അറിയാം.
1631 നും 1648 നും ഇടയിൽ മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ തന്റെ പ്രിയപ്പെട്ട ഭാര്യയുടെ സ്മരണയ്ക്കായി ആഗ്രയിൽ നിർമ്മിച്ച വെളുത്ത മാർബിളിന്റെ ഒരു വലിയ ശവകുടീരം. താജ്മഹൽ ഇന്ത്യയിലെ മുസ്ലീം കലയുടെ രത്നവും ലോകത്തിന്റെ സാർവത്രികമായി ആദരിക്കപ്പെടുന്ന മാസ്റ്റർപീസുകളിലൊന്നാണ്.യുനെസ്കോ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചിട്ടുള്ള താജ്മഹൽ കാണാൻ ലക്ഷക്കണക്കിന് പേരാണ് ഓരോ വർഷവും ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്നത്. നമ്മുടെ താജ്മഹൽ കാണാതെ എങ്ങനെ ഇന്ത്യയിലെ അത്ഭുതങ്ങളിലൂടെ ഒരു യാത്ര ആരംഭിക്കും.

മീനാക്ഷി അമ്മൻ ക്ഷേത്രം മധുര

തമിഴ്നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം. പരാശക്തിയായ പാർവതീദേവിയെ “മീനാക്ഷിയായും”, തൻപതി പരമാത്മായ ഭഗവാൻ ശിവശങ്കരനെ “സുന്ദരേശനായും” ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തിൽ ആകെ 14 ഗോപുരങ്ങളുണ്ട്.കിഴക്കിന്റെ ഏഥൻസ് എന്നറിയപ്പെടുന്ന മധുരൈ ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണ്. ബിസി മൂന്നാം നൂറ്റാണ്ട് മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നു. ഇത് തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനമായി കണക്കാക്കപ്പെടുന്നു.
മധുരയിലെ ഏറ്റവും വലിയ അടയാളമാണ് മീനാക്ഷി ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്ന്. ഈ ക്ഷേത്രത്തിന് അതിശയകരമായ വാസ്തുവിദ്യയും ശില്പകലയിൽ വിശ്വകർമ ബ്രാഹ്മണരുടെ വാസ്തുവിദ്യ വൈദഗ്ദ്യവും കാണാം. മധുരൈ ക്ഷേത്രത്തിന്റെ തെരുവുകൾക്ക് സമാന്തരമായാണ് മധുരയുടെ പ്രധാന നഗരം നിർമ്മിച്ചിരിക്കുന്നത്.

ഖജുരാഹോ,മധ്യപ്രദേശ്

കല്ലുകളിൽ രതിഭാവങ്ങളുടെ കവിതയെഴുതിയ നഗരമാണ് ഖജുരാവോ.നൂറ്റാണ്ടുകളോളം കാടിനുള്ളിൽ ആരുമറിയാതെ കിടന്ന പ്രണയത്തിന്റെ ശിലകൾ അഹല്യയെപ്പോല ശാപമോക്ഷം നേടി വന്നതാണ് ഇന്നു കാണുന്ന ഖജുരാഹോയിലെ ശില്പങ്ങൾ.20 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലായി ചിതറിക്കിടക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങൾ വിരലുകളിൽ എണ്ണിത്തീർക്കാവുന്നതല്ല.സിഇ 950 നും 1050 നും ഇടയിലാണ് ഖജുരാഹോയിലെ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത്. അക്കാലത്തെ ഇവിടുത്തെ പ്രബല രാജവംശമായ ചന്ദേല വംശത്തിൽപെട്ട ചന്ദ്രവർമ്മനാണ് ഇത് നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. രതിശില്പങ്ങൾ കൊണ്ട് പ്രശസ്തമായിരിക്കുന്ന ഇവിടം കാമത്തിൻറെ ചിത്രങ്ങളുടെ പേരിലാണ് പ്രശസ്തമായിരിക്കുന്നത്.ക്ഷേത്ര സമുച്ചയത്തിലെ കൊത്തുപണികളിൽ 10 ശതമാനം മാത്രമാണ് ലൈംഗിക വിഷയങ്ങൾ ചിത്രീകരിക്കുന്നത്. ബാക്കിയുള്ളവ അക്കാലത്ത് നിലനിന്നിരുന്ന സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ ചിത്രീകരിക്കുന്നു. ചില ശിൽപങ്ങൾ സ്ത്രീകൾ മേക്കപ്പ് ചെയ്യുന്നതായി കാണിക്കുമ്പോൾ, മറ്റു ചിലത് കുശവൻമാരെയും സംഗീതജ്ഞരെയും കർഷകരെയും മറ്റ് സാധാരണക്കാരെയുമാണ് പ്രദർശിപ്പിക്കുന്നത്.

അക്ഷർധാം ക്ഷേത്രം , ഡൽഹി

ഇന്ത്യൻ സംസ്കാരം, ആത്മീയത, വാസ്തുവിദ്യ എന്നിവയുടെ പ്രതിരൂപമായ അക്ഷർധാം ക്ഷേത്രം പ്രശസ്തമായ ഹിന്ദു ക്ഷേത്രവും ആത്മീയ-സാംസ്കാരിക സമുച്ചയവുമാണ്. സ്വാമിനാരായൺ അക്ഷർധാം എന്നും അറിയപ്പെടുന്ന ഇത് സ്വാമിനാരായണന് സമർപ്പിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പൂർണ ഹിന്ദു ക്ഷേത്രമെന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട് അക്ഷർധാം.
അക്ഷർധാം ക്ഷേത്രം അതിമനോഹരമായ വാസ്തുവിദ്യയ്ക്ക് പേരുകേട്ടതാണ്. കാലാതീതമായ ഹൈന്ദവ പഠിപ്പിക്കലുകളും ഉജ്ജ്വലമായ ഭക്തിപാരമ്പര്യങ്ങളും ക്ഷേത്രത്തിന്റെ ചുവരുകളിൽ സ്ഥാനം കണ്ടെത്തുമ്പോൾ പ്രൗഢിയോടെ കൊത്തിയെടുത്ത എട്ട് മണ്ഡപങ്ങളുണ്ട്. മധ്യഭാഗത്ത് സ്വാമിനാരായണന്റെ മൂർത്തിയും 20,000 ദേവതകളും, ഇന്ത്യൻ ചരിത്രത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും ഋഷിമാരും ഇന്ത്യൻ വാസ്തുവിദ്യയുടെയും പാരമ്പര്യങ്ങളുടെയും കാലാതീതമായ ആത്മീയ ചിന്തകളുടെയും സത്ത പ്രദർശിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പടി കിണർ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്.

ഹവാ മഹൽ, ജയ്പൂർ

1799-ൽ മഹാരാജ സവായ് പ്രതാപ് സിംഗ് നിർമ്മിച്ച ഹവാ മഹൽ കൃഷ്ണന്റെ കിരീടത്തിന്റെ രൂപത്തിൽ ലാൽ ചന്ദ് ഉസ്താദാണ് രൂപകൽപ്പന ചെയ്തത്. അക്കാലത്ത് രജപുത്രർ പർദ സമ്പ്രദായം പിന്തുടരുകയും രാജകീയ സ്ത്രീകൾ പൊതുസമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നില്ല. ദൈനംദിന സംഭവങ്ങൾ പിന്തുടരാൻ അവർ ആഗ്രഹിച്ചതിനാൽ, സ്ത്രീകൾക്കിടയിൽ സ്വാതന്ത്ര്യബോധം പ്രദാനം ചെയ്യുന്നതിനായി വളരെ ചെറിയ ജാലകങ്ങളും സ്‌ക്രീൻ ചെയ്ത ബാൽക്കണികളുമായാണ് ഹവാ മഹൽ നിർമ്മിച്ചത്.കെട്ടിടത്തിന്റെ ഘടനയാണ് ഹവാമഹലിന്റെ പേര്. ഝരോഖകൾ എന്ന് വിളിക്കപ്പെടുന്ന 953 ചെറിയ ജാലകങ്ങൾ കാരണം തേൻകട്ടയോട് സാമ്യമുള്ള ഒരു അതുല്യമായ അഞ്ച് നില കൊട്ടാരമാണിത്. ഈ ജാലകങ്ങൾ കാറ്റിനെ അകത്തേക്ക് ഒഴുകാൻ അനുവദിക്കുകയും കൊട്ടാരത്തെ തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അടിത്തറയില്ലാത്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ഹവാ മഹൽ. ഒന്നിന്റെ അഭാവം കാരണം കൊട്ടാരം 87 ഡിഗ്രി കോണിൽ ചരിഞ്ഞിരിക്കുന്നു. ഹവാ മഹൽ നിലത്തു നിന്ന് 50 അടി ഉയരത്തിൽ നിലകൊള്ളുന്നു. കെട്ടിടത്തിന് അകത്ത് കോണിപ്പടികളില്ല, റാമ്പുകളിലൂടെ നടന്നു വേണം മുകളിലെത്താൻ.

ഹവാ മഹൽ കൊട്ടാരം അഞ്ച് നിലകളിലായാണ് നിർമ്മിച്ചിരിക്കുന്നത്, അവയിൽ ഓരോന്നിനും പ്രത്യേകമായി അലങ്കരിച്ച അറയുണ്ട്. മനോഹരമായ ഒരു ജലധാര നിങ്ങളെ പ്രധാന കൊട്ടാരത്തിനുള്ളിൽ സ്വാഗതം ചെയ്യും. അവിടെ നിന്ന് നിങ്ങൾക്ക് വ്യത്യസ്ത നിലകളിലേക്ക് പോകാം. കൊട്ടാരത്തിന്റെ മുകൾഭാഗം സിറ്റി പാലസ്, ജന്തർ മന്തർ, എപ്പോഴും തിരക്കുള്ള സിരെദിയോറി ബസാർ എന്നിവയുടെ മനോഹരമായ കാഴ്ച നൽകുന്നു.

അജന്ത ഗുഹകൾ, മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ അജന്തയിൽ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി. ഏഴാം നൂറ്റാണ്ടു വരേയുള്ള കാലഘട്ടത്തിൽ പലപ്പോഴായി കരിങ്കല്ലിൽ കൊത്തിയെടുത്ത ഗുഹാക്ഷേത്രങ്ങളാണ്‌ അജന്ത ഗുഹകൾ എന്നറിയപ്പെടുന്നത്. ഈ ഗുഹകളിൽ കാണപ്പെടുന്ന ചിത്രങ്ങളും ശില്പങ്ങളും ബുദ്ധമതകലയുടെ മകുടോദാഹരണമായി കണക്കാക്കപ്പെടുന്നു.ലോകമെമ്പാടുമുള്ള ബുദ്ധമതകലയുടെ മാസ്റ്റർപീസ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. യുനെസ്കോ പൈതൃക സൈറ്റായി പ്രഖ്യാപിച്ച ഇവിടം പൂർണമായും പാറയിൽ കൊത്തിയെടുത്ത അത്ഭുതങ്ങളാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ