പുട്ട് കുടുംബബന്ധങ്ങളെ തകര്‍ക്കും; വൈറലായി മൂന്നാം ക്ലാസുകാരന്റെ ഉത്തരപേപ്പര്‍

മലയാളികളുടെ തീന്‍മേശയിലെ ഒരു ഇഷ്ടവിഭവമാണ് പുട്ട്. എന്നാല്‍ പുട്ട് കുടുംബബന്ധങ്ങളെ തകര്‍ക്കും എന്ന് പറയുന്ന മൂന്നാം ക്ലാസുകാരന്റെ കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ബംഗളൂരുവില്‍ പഠിക്കുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജയിസ് ജോസഫ് തന്റെ ഉത്തരക്കടലാസിലാണ് പുട്ടിനെ കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നത്.

ഇഷ്ടമല്ലാത്ത ഭക്ഷണത്തെ കുറിച്ച് ഉപന്യാസം എഴുതാനാണ് പരീക്ഷയില്‍ ചോദിച്ചത്. ഈ ചോദ്യത്തിന്റെ ഉത്തരമായാണ് വിദ്യാര്‍ത്ഥി പുട്ടിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. തനിക്ക് ഇഷ്ടമല്ലാത്ത ഭക്ഷണം പുട്ടാണ്. കേരളീയഭക്ഷണമായ പുട്ട് അരി കൊണ്ടാണ് തയ്യാറാക്കുന്നത്. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമായതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ ഇത് തന്നെയാണ് ഉണ്ടാക്കുന്നത്. ഉണ്ടാക്കി അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ പുട്ട് പാറ പോലെയാവും. പിന്നെ തനിക്കത് കഴിക്കാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥി പറയുന്നു.

കഴിക്കാന്‍ വേറെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി തരാന്‍ പറഞ്ഞാല്‍ അമ്മ അത് ചെയ്യില്ല. അപ്പോള്‍ താന്‍ പട്ടിണി കിടക്കും. തുടര്‍ന്ന് അമ്മ തന്നെ വഴക്ക് പറയുമെന്നും അപ്പോള്‍ താന്‍ കരയുമെന്നും വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ എഴുതി. പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കും എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

ഉത്തരപേപ്പറിന്റെ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക രസകരമായ ഈ ഉപന്യാസത്തെ എക്‌സലന്റ് എന്നാണ് വിശേഷിപ്പിച്ചത്. മുക്കം സ്വദേശിയായ സോജി ജോസഫ്ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ് ജയിസ് ജോസഫ്. ബംഗളൂരൂ എസ്എഫ്എസ് അക്കാദമി ഇലക്ട്രോണിക്സ് സിറ്റിയിലാണ് ഈ മൂന്നാംക്ലാസുകാരന്‍ പഠിക്കുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്