ശരീരം മുഴുവൻ ടാറ്റൂ അടിച്ചു ; ലോക റെക്കോഡ് സ്വന്തമാക്കി വൃദ്ധദമ്പതികൾ

ശരീരത്തിൽ ഒന്നിലധികം ടാറ്റുകൾ ഉള്ള ആളുകളെ കണ്ടുമുട്ടുന്നത് അത്ര അസാധാരണമായ ഒരു കാര്യമല്ല. ശരീരഭാഗങ്ങളിൽ ടാറ്റൂ ചെയ്യുന്നതും അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ ശരീരം മുഴുവനായും പച്ചകുത്താൻ വേണ്ടി ആയിരത്തിലധികം മണിക്കൂറുകൾ കസേരയിൽ ചെലവഴിക്കുന്നത് സങ്കൽപ്പിക്കാൻ സാധിക്കുമോ? യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഒരു വൃദ്ധ ദമ്പതികൾ പച്ചകുത്താൻ വേണ്ടി 2,000 മണിക്കൂർ ചെലവഴിച്ചു എന്ന വാർത്തയാണ് ഇപ്പോൾ ടാറ്റൂ പ്രേമികളടക്കം ഏറ്റെടുത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത ദമ്പതികൾ എന്ന പുതിയ ലോക റെക്കോർഡും ഗിന്നസ് വേൾഡ് റെക്കോർഡ്സിലൂടെ ഈ ദമ്പതികൾ സ്വന്തമാക്കി കഴിഞ്ഞു. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള നിന്നുള്ള 81 വയസുകാരൻ ചക്ക് ഹെൽംകെയും 74 വയസുകാരിയായ ഷാർലറ്റ് ഗുട്ടൻബർഗുമാണ് റെക്കോർഡിന് ഉടമകൾ. ചലിക്കുന്ന ആർട്ട് ഗാലറി എന്നാണ് ഇവർ ഇവരുടെ ശരീരത്തെ വിശേഷിപ്പിക്കുന്നത്. ഇരുവരുടെയും ശരീരത്തിന്റെ 90 ശതമാനത്തിലധികം ഭാഗവും പച്ചകുത്തിയിട്ടുണ്ട്. ഷാർലറ്റിന്റെ ശരീരത്തിൽ 98 ശതമാനം പച്ചകുത്തിയപ്പോൾ ചക്ക് ഹെൽംകെയുടെ ശരീരത്തിൽ 97 ശതമാനമാണ് ടാറ്റൂ ചെയ്തിരിക്കുന്നത്.

74-ാം വയസ്സിൽ ശരീരത്തിന്റെ 98 ശതമാനവും പച്ചകുത്തിയതോടെ ഷാർലറ്റ്, ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ പേര് വന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീയെന്ന റെക്കോർഡ് സ്വന്തമാക്കി. ശരീരത്തിന്റെ 97 ശതമാനവും പച്ചകുത്തിയിട്ടുള്ള ഏറ്റവും പ്രായം കൂടിയ പുരുഷനെന്ന റെക്കോർഡ് ഭർത്താവായ ചക്ക് ഹെൽംകെയും സ്വന്തമാക്കി. തലയിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത വ്യക്തിയെന്ന റെക്കോർഡ് കൂടി ഷാർലറ്റിന് സ്വന്തമാണ്. ടാറ്റൂ ചെയ്യുന്നതും ബോഡി മോഡിഫിക്കേഷൻ നടത്തി ശരീരത്തിന്റെ സ്വാഭാവിക ഘടനയിൽ മാറ്റം വരുത്തുന്നതും ഒക്കെ ഇക്കാലത്ത് സർവസാധാരണമായി മാറിക്കഴിഞ്ഞു. എന്നാൽ ലോകത്ത് തന്നെ ഇത് ആദ്യമായാണ് ദമ്പതികൾ ശരീരം മുഴുവൻ ടാറ്റൂ ചെയ്യാനായി 2000 മണിക്കൂർ സമയം ഒരുമിച്ച് ചെലവഴിക്കുന്നത്. 2000 മണിക്കൂർ ഒരേ ഇരിപ്പിൽ ഇരുന്ന് ടാറ്റൂ ചെയ്ത ഇവരുടെ പേരിലാണ് ശരീരത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത ദമ്പതികൾ എന്ന ലോക റെക്കോർഡും.

മുഖവും കൈകളുടെ ഒരു ചെറിയ ഭാഗവും ഒഴിച്ച് ടാറ്റൂ ചെയ്തതോടെ തന്റെ ശരീരം ഇപ്പോൾ ടാറ്റൂകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഷാർലറ്റ് ഗിന്നസ് വേൾഡ് റെക്കോർഡിന്റെ അധികാരികളോട് പറഞ്ഞു. 1990ൽ സമാന രീതിയിലുള്ള റെക്കോർഡ് നേടിയ ഐസോബെൽ വാർലി ആയിരുന്നു ഷാർലറ്റ് ജീവിതകാലം മുഴുവൻ ആരാധിച്ചിരുന്ന ഒരാൾ. ഷാർലറ്റ് ശരീരകലയെ ഇഷ്ടപെട്ടിരുന്നുവെങ്കിലും 50 വയസ് വരെ ശരീരത്തിൽ പച്ചകുത്തിയിരുന്നില്ല. ശേഷമാണ് പച്ചകുത്തി തുടങ്ങിയത്.

2006-ൽ ഒരു ടാറ്റൂ പാർലറിൽ വച്ച് ടാറ്റൂ ചെയ്യുന്നതിന് മുൻപ്പുള്ള ആമുഖ സെഷനുകളിൽ ഒന്നിലാണ് ഷാർലറ്റ് ആദ്യമായി ചക്ക് ഹെൽംകെനെ കണ്ടുമുട്ടിയത്. അവിടെ നിന്ന് അവർ ഒന്നാവുകയും ചെയ്തു. തുടർന്നുള്ള നിമിഷം മുതൽ ഇരുവരുടെയും ബന്ധം ശക്തിപ്പെടുകയും ഏറ്റവും കൂടുതൽ പച്ചകുത്തിയ മുതിർന്ന പൗരന്മാർ എന്ന പ്രശസ്തി നേടുകയും ചെയ്തു. ഇരുവർക്കും രണ്ട് അധിക റെക്കോർഡുകൾ കൂടി സ്വന്തമായുണ്ട്. 376 തലയോട്ടികളുടെ ചിത്രങ്ങൾ ടാറ്റൂ ചെയ്ത് ഏറ്റവും കൂടുതൽ തലയോട്ടികൾ പച്ചകുത്തിയെന്ന റെക്കോർഡ് ചക്ക് സ്വന്തമാക്കിയപ്പോൾ 216 തൂവലുകളുടെ ചിത്രങ്ങൾ ടാറ്റൂ ചെയ്ത് ഏറ്റവും കൂടുതൽ തൂവലുകൾ പച്ചകുത്തിയെന്ന റെക്കോർഡാണ് ഷാർലറ്റ് സ്വന്തമാക്കിയത്. മുഖവും കൈകളുടെ ഒരു ചെറിയ ഭാഗവും മാത്രമാണ് ടാറ്റൂ ചെയ്യാതെ ഈ ദമ്പതികൾ 376 ഓളം വ്യത്യസ്ത ചിത്രങ്ങളാണ് ശരീരത്തിൽ ടാറ്റൂ ചെയ്തിരിക്കുന്നത്. തന്റെ ശരീരത്തിന്റെ 98 ശതമാനത്തിൽ അധികവും ടാറ്റൂ ചെയ്തു കഴിഞ്ഞുവെന്നും ഇനി ടാറ്റൂ ചെയ്യില്ലെന്നുമാണ് ഷാർലറ്റ് പറയുന്നത്.

Latest Stories

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി