ജിമ്മിൽ പോകാതെയും തടി കുറയ്ക്കാം..!

തടി കൂടുന്നുണ്ടെന്ന് തോന്നിത്തുടങ്ങിയാൽ ജിമ്മിൽ പോകുന്നതിനെ കുറിച്ചാകും ആദ്യം മനസിൽ വരിക. എന്നാൽ ജീവിത തിരക്കുകൾക്കിടയിൽ ജിമ്മിൽ പോകാൻ കഴിയാത്തവരും ഏറെയാണ്. എന്നാൽ ഒരൽപം ശ്രദ്ധിച്ചാൽ ജിമ്മിൽ പോകാതെയും തടി കുറക്കാനാകും. ശരീരഭാരം കുറയ്ക്കാനോ നിലനിർത്താനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ശരിയായ ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി എന്നിവയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് പ്രധാനമാണ്. ജിമ്മിൽ പോകാതെ ശരീരഭാരം കുറയ്ക്കാനോ നിലനിർത്താനോ സഹായിക്കുന്ന ചില വഴികളിതാ…

നടത്തം

ദിനചര്യയിൽ ശാരീരിക വ്യായാമങ്ങൾ ഉൾപ്പെടുത്താനുള്ള എളുപ്പവഴികളിലൊന്നാണ് നടത്തം. ജോഗിംഗും ഓട്ടവും ദിവസവും ചെയ്യുന്നതിലൂടെ തടി കുറയാനും ആരോഗ്യം നിലനിർത്താനും സഹായിക്കും.

യോഗ

ജിമ്മുകൾ ഇഷ്ടമല്ലത്തവർക്ക് ശരീരഭാരം കുറയ്ക്കാനുള്ള മറ്റൊരു ഫലപ്രദമായ മാർഗമാണ് യോഗ. യോ​ഗ വീട്ടിൽ തന്നെ പരിശീലിക്കാവുന്ന ഒന്നാണ് .ശാരീരികമായും മാനസികമായും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് യോഗ.

പടികൾ കയറുക

ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളിൽ മാറ്റം വരുത്തിയാൽ ശരീരഭാരം കുറയ്ക്കാൻ സഹായകമാകും. ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ഉപയോഗിക്കുന്നതിന് പകരം പടികൾ കയറുന്ന വഴി ടതി കുറയ്ക്കാം. ആദ്യം കുറച്ച് ബുദ്ധിമുട്ട് തോന്നുമെങ്കിലും പിന്നീടത് എളുപ്പമായിരിക്കും. പക്ഷേ പതിവിൽ നിന്ന് ഒൽപം സമയം നേരത്തെ ഓഫീസിലെത്താൻ ശ്രമിക്കുക.

സ്‌കിപ്പിംഗ് റോപ്പ്

വീട്ടിലിരുന്ന് ശരീരഭാരം കുറയ്ക്കാനും ശാരീരിക പ്രവർത്തനങ്ങൾ കൂട്ടാനുള്ള ഫലപ്രദമായ മാർഗമാണ് സ്‌കിപ്പിംഗ് റോപ്പ് (വള്ളിച്ചാട്ടം). ഓരോ തവണയും ചാടുന്നതിന്റെ എണ്ണം കൂട്ടിക്കൊണ്ടുവരിക വഴി തടി ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

നൃത്തം

നൃത്തം ചെയ്യാൻ ഇഷ്ടമുള്ളവർക്ക് ശരീരഭാരം കുറയ്ക്കാൻ പറ്റിയ മാർഗമാണ് നൃത്തം. ജിമ്മിൽ പോകാൻ  ഇഷ്ടമല്ലാത്തവർക്ക്  ഇഷ്ടപ്പെട്ട പാട്ടുകൾക്കൊപ്പം നൃത്തം ചെയ്യുക. ശരീരം വിയർക്കുന്ന രീതിയിൽ നൃത്തം ചെയ്യുന്നത് മൂലം അടിഞ്ഞുകൂടിയ കലോറി എരിച്ചുകളയും

വീട്ടുജോലികൾ എടുക്കുക

വെറുതെ വീട്ടിൽ മടിപിടിച്ചിരിക്കുന്ന ശീലമുണ്ടെങ്കിൽ അത് മാറ്റിവെക്കുക. വീട്ടുജോലികൾ ചെയ്യുന്നതും മികച്ചൊരു വ്യായാമമാണ്. വീട് വൃത്തിയാക്കുക, നിലം തുടക്കുക തുടങ്ങിയ ചെറിയ ചെറിയ ജോലികളിൽ ഏർപ്പെടുക.

ലഹരിവസ്തുക്കളോട് നോ പറയാം

ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നവർ മദ്യപാനം, പുകവലി, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ ശീലങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക ഈ ശീലങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും.

നന്നായി ഉറങ്ങുക

ഇതിന് പുറമെ ദിവസവും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഉറക്കം ഭാരത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഉറക്കക്കുറവും തടികൂട്ടുന്നതിന് കാരണമായേക്കും

വീട്ടിൽ ചെയ്യാം ലഘു വ്യായാമങ്ങൾ

ജിമ്മിൽ പോകാതിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ വ്യായാമങ്ങളിൽ ഏർപ്പെടാം. സ്‌ക്വാട്ടിംഗ്, ,മൗണ്ടൻ ക്ലൈമ്പർ, ക്രഞ്ചുകൾ, ജമ്പിംഗ് ജാക്കുകൾ, തുടങ്ങിയ വ്യായാമങ്ങൾ വീട്ടിൽ എളുപ്പത്തിൽ പരിശീലിക്കാം. യുട്യൂബിൽ നോക്കിയും ഇത്തരം ചെറു വ്യായാമമുറകൾ പഠിച്ചെടുക്കാം.

.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ