വിലകുറവിനും ഷോപ്പിംഗിനും പേരുകേട്ട ദിവസം; എന്താണ് ഷോപ്പിംഗ് പ്രേമികളുടെ സ്വന്തം 'ബ്ലാക്ക് ഫ്രൈഡേ'?

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഷോപ്പിംഗ് ദിവസങ്ങളിൽ ഒന്നാണ് ബ്ലാക്ക് ഫ്രൈഡേ. എല്ലാ വർഷവും അമേരിക്കയിൽ താങ്ക്സ്ഗിവിംഗ് ദിനത്തിന് ശേഷമുള്ള ദിവസമാണ് ഇത് സംഭവിക്കുക. ഇന്നത്തെ കാലത്ത് വലിയ ഡിസ്കൗണ്ടുകളുടെയും നീണ്ട ക്യൂവിന്റേയും വലിയ ഷോപ്പിംഗ് ആവേശത്തിന്റെയും ദിവസമായിട്ടാണ് ആളുകൾ ബ്ലാക്ക് ഫ്രൈഡേയെ കാണുന്നത്. എന്നാൽ ബ്ലാക്ക് ഫ്രൈഡേയുടെ പിന്നിലെ ചരിത്രം വളരെ രസകരമാണ്.

1960-കളിൽ അമേരിക്കയിലെ ഫിലാഡൽഫിയയിലാണ് ‘ബ്ലാക്ക് ഫ്രൈഡേ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. അക്കാലത്ത്, താങ്ക്സ്ഗിവിംഗ് ദിനത്തിന് ശേഷം തെരുവുകളിൽ നിറഞ്ഞുനിന്ന കനത്ത ഗതാഗതത്തെയും വലിയ ജനക്കൂട്ടത്തെയും വിശേഷിപ്പിക്കാനാണ് പോലീസ് ഉദ്യോഗസ്ഥർ ഈ വാക്ക് ഉപയോഗിച്ചത്. അവധിക്കാല ഷോപ്പിംഗിനായി അടുത്ത സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ അന്ന് ആ നഗരത്തിൽ എത്തിയിരുന്നു. ഇക്കാരണത്താൽ റോഡുകൾ കൈകാര്യം ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർ വളരെയധികം ബുദ്ധിമുട്ടി. തിരക്കേറിയ ആ ദിവസത്തെ അവർ ‘ബ്ലാക്ക് ഫ്രൈഡേ’ എന്ന് വിളിച്ചു.

ആദ്യം ‘ബ്ലാക്ക് ഫ്രൈഡേ’ എന്ന പേര് പോസിറ്റീവ് ആയിട്ടല്ല എല്ലാരും കണ്ടത്. എന്നാൽ പിന്നീട് കടയുടമകൾ ആ പദം മറ്റൊരു രീതിയിൽ ഉപയോഗിക്കാൻ തുടങ്ങി. ബ്ലാക്ക് ഫ്രൈഡേ എന്നത് അവരുടെ ബിസിനസ്സ് ‘ചുവപ്പിൽ’ നിന്ന് ‘കറുപ്പിലേക്ക്’ മാറിയ ദിവസമാണെന്ന് അവർ പറഞ്ഞു. അക്കൗണ്ടിംഗിൽ ‘ചുവപ്പിൽ’ ആയിരിക്കുക എന്നാൽ പണം നഷ്ടപ്പെടുക എന്നാണ് അർത്ഥമാക്കുന്നത്. ‘കറുപ്പിൽ’ ആയിരിക്കുക എന്നാൽ ലാഭം ഉണ്ടാക്കുക എന്നാണ് അർത്ഥമാക്കുന്നത്. ആ ദിവസം ധാരാളം ആളുകൾ ഷോപ്പിംഗ് നടത്തിയതുകൊണ്ട് ബിസിനസുകാർക്ക് ധാരാളം വരുമാനം നേടാനായി. അതോടെ ബ്ലാക്ക് ഫ്രൈഡേയെ നല്ലൊരു വാക്കായി കണ്ടുതുടങ്ങി.

1980കളിലും 1990കളിലുമാണ് അമേരിക്കയിലുടനീളം ബ്ലാക്ക് ഫ്രൈഡേ കൂടുതൽ പ്രചാരത്തിലായി തുടങ്ങിയത്. വലിയ കടകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സ്പെഷ്യൽ ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്യുകയും ആളുകൾ അതിരാവിലെ തന്നെ കടകൾക്ക് പുറത്ത് കാത്തിരിക്കാനും തുടങ്ങി. ചിലർ ആദ്യം അകത്ത് കയറാൻ വേണ്ടി രാത്രി മുഴുവൻ തമ്പടിച്ചു. നീണ്ട ക്യൂവും ആവേശഭരിതരായ ആളുകളെയുമൊക്കെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ബ്ലാക്ക് ഫ്രൈഡേ കൂടുതൽ പ്രശസ്തി നേടി.

ഇന്റർനെറ്റിന്റെ വളർച്ചയോടെ ബ്ലാക്ക് ഫ്രൈഡേ ആഗോളതലത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ ലഭിക്കുമെന്ന ആശയം ആളുകൾ ഇഷ്ടപെടുമെന്നതിനാൽ താങ്ക്സ്ഗിവിംഗ് ആഘോഷിക്കാത്ത പല രാജ്യങ്ങളും ബ്ലാക്ക് ഫ്രൈഡേ സെയിൽസ് വാഗ്ദാനം ചെയ്യാൻ തുടങ്ങി. ഇതോടൊപ്പം ഓൺലൈൻ ഷോപ്പിംഗ് അതിവേഗത്തിൽ വളരുകയും വെബ്‌സൈറ്റുകൾ വലിയ ഡിസ്‌കൗണ്ടോടെ സാധനങ്ങൾ നൽകാനും തുടങ്ങി. ഈ പ്രവണത ആളുകൾക്ക് തിരക്കില്ലാതെ ഷോപ്പിംഗ് നടത്തുന്നത് എളുപ്പമാക്കി.

2000 കളുടെ തുടക്കത്തിൽ താങ്ക്സ് ഗിവിങ്ങിന് ശേഷം വരുന്ന തിങ്കളാഴ്ചയായ ‘സൈബർ മൺഡേ’യുടെ വരവോടെ മറ്റൊരു പ്രധാന മാറ്റം വന്നു. ബ്ലാക്ക് ഫ്രൈഡേ സ്റ്റോറുകളിലെ ഷോപ്പിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ, സൈബർ മൺഡേ ഓൺലൈൻ ഡീലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ രണ്ട് ദിവസങ്ങളും ഒരുമിച്ച് ഓൺലൈനായും ഓഫ്‌ലൈനായും കൂടുതൽ സാധനങ്ങൾ വാങ്ങാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന വലിയ ഷോപ്പിംഗ് വീക്കെൻഡ് സൃഷ്ടിച്ചു.

സമീപവർഷങ്ങളിൽ ബ്ലാക്ക് ഫ്രൈഡേ സെയിൽസ് കുറച്ചു ദിവസങ്ങൾ കൂടി നീണ്ടു നിൽക്കാറുണ്ട്. മാത്രമല്ല, ചില കടകൾ ബ്ലാക്ക് ഫ്രൈഡേയ്ക്ക് കുറച്ച് ദിവസം മുൻപേ അവരുടെ കിഴിവുകൾ ആരംഭിക്കുകയും ചെയ്യാറുണ്ട്. ചിലയിടങ്ങളിൽ ഒരു ആഴ്ച മുഴുവൻ ഓഫറുകൾ തുടരാറുമുണ്ട്. ബ്ലാക്ക് ഫ്രൈഡേ എന്ന ആശയം ഇപ്പോൾ ഒരു ആഗോള ഷോപ്പിംഗ് ഉത്സവമായി മാറിയിരിക്കുകയാണ്. ഇന്ത്യ, യുകെ, കാനഡ, യുഎഇ തുടങ്ങിയ രാജ്യങ്ങളും മറ്റ് നിരവധി രാജ്യങ്ങളും താങ്ക്സ്ഗിവിംഗ് ദിനം ആഘോഷിക്കാറില്ലെങ്കിലും ഈ വിൽപനയിൽ പങ്കെടുക്കുന്നുണ്ട്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍