70% ദമ്പതികൾക്കും ഒറ്റയ്ക്ക് കിടക്കാൻ താൽപര്യമെന്ന് പുതിയ പഠനം; ഇന്ത്യയിൽ സ്ലീപ് ഡിവോഴ്സ് വർധിക്കുന്നു

ഉറക്കം എന്നത് ഒരു മനുഷ്യന് ആവശ്യമായ ഘടകമാണ്. ആരോഗ്യത്തോടെ മുന്നോട്ടു പോകാൻ ശരിയായ ഉറകം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴിതാ ചില ഞെട്ടിക്കുന്ന പഠനവിവരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ദമ്പതികളാണെങ്കിലും ശരിയായ ഉറക്കം ലഭിക്കാനായി വെവ്വേറെ മുറികളിൽ ഉറങ്ങുന്നുന്നവരുടെ എണ്ണം കൂടിവരികയാണെന്നതാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്.

റെസ്‌മെഡിന്റെ 2025ലെ ഗ്ലോബൽ സ്ലീപ്പ് സർവേ പ്രകാരം 78 ശതമാനം ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ദമ്പതികൾ വെവ്വേറെ മുറികളിൽ ഉറങ്ങുന്നത്. തൊട്ടുപിന്നിൽ ചെെനയാണ് – 67 ശതമാനം. ദക്ഷിണ കൊറിയയാണ് മൂന്നാം സ്ഥാനത്ത് – 65 ശതമാനം.

യുകെയിലും യുഎസിലും പങ്കാളികളിൽ ഒരുമിച്ച് ഉറങ്ങാറാണ് പതിവെങ്കിലും 50 ശതമാനം മനുഷ്യർക്കും ഒറ്റയ്ക്കു ഉറങ്ങാനാണ് താല്പര്യം എന്ന് കണ്ടെത്തി. പങ്കാളിയുടെ കൂർക്കംവലി, ഉച്ചത്തിലുള്ള ശ്വാസോച്ഛ്വാസം, കിടക്കയിൽ സ്‌ക്രീൻ ഉപയോഗം എന്നിവയാണ് ഒറ്റയ്ക്ക് കിടക്കാനുള്ള കാരണങ്ങളിൽ പ്രധാനമെന്ന് ഗവേഷകർ പറയുന്നു.

ഒരുമിച്ച് ഉറങ്ങുന്നതിനു അതിന്റെതായ ഗുണങ്ങൾ ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പങ്കാളിയുമായി കിടക്ക പങ്കിടുന്നത് ലവ് ഹോർമോണായ ഓക്സിടോസിൻ പുറത്തുവിടുന്നതിന് കാരണമാകുന്നു എന്നും, ഇതിലൂടെ വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിന് സഹായകരമാണെന്നും പഠനത്തിൽ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ