ഫിറ്റ്‌നെസ് ആണ് പ്രധാനം, അമ്മയ്ക്കൊപ്പം കുഞ്ഞ് വാവയുടെ വ്യായാമം; വൈറൽ വീഡിയോ

അമ്മയ്ക്കൊപ്പം വ്യായാമം ചെയ്യ്ത് കൊച്ചു മിടുക്കൻ. അഞ്ച് മാസം മാത്രം പ്രായമുള്ള ഓസ്റ്റിൻ എന്ന കുഞ്ഞ് മിടുക്കനാണ് തൻറെ അമ്മയ്ക്കൊപ്പം വ്യായാമം ചെയ്യ്ത് സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരിക്കുന്നത്. ഫിറ്റ്നസ് ട്രെയിനറായ മിഷേലും കുഞ്ഞും എൽബോ പ്ലാങ്ക് ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത് .

അമ്മ ചെയ്യുന്നത് അനുകരിക്കാൻ ശ്രമിക്കുന്ന കുഞ്ഞിനോട് കൃത്യമായി എന്താണ് ചെയ്യേണ്ടതെന്ന് മിഷേൽ പറഞ്ഞ് കൊടുക്കുന്നതും വീഡിയോയിൽ വ്യക്തമാണ് ഇൻസ്റ്റഗ്രാമിൽ മിഷേൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. അമ്മ പതിവ് പോലെ വ്യായാമം ചെയ്യുന്നത് കണ്ടാണ് ഓസ്റ്റിൻ ഓടി വരുന്നത്.

അതിന് ശേഷം അമ്മ നിൽക്കുന്നത് പോലെ നിൽക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. തന്റെ സർവ ശക്തിയുമെടുത്താണ് കുഞ്ഞ് എൽബോ പ്ലാങ്ക് പൊസിഷിനിലേക്ക് എത്തുന്നത്. കുറച്ച് സമയത്തേക്ക് അങ്ങനെ തന്നെ അവൻ നിൽക്കുന്നതാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.

മിഷേൽ തന്നെയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ  വീഡിയോ പോസ്റ്റ് ചെയ്തതിരിക്കുന്നത്.’ എന്റെ അഞ്ച് മാസമുള്ള കുഞ്ഞ് പുതിയ ചില കാര്യങ്ങൾ പഠിക്കുകയാണ്. അമ്മയെ പോലെ ശക്തനാണ് അവനും. എനിക്ക് അതിൽ അഭിമാനമുണ്ട്’ എന്നാണ് വീഡിയോയ്ക്ക് മിഷേൽ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍