വിവാഹം കഴിക്കാനുള്ള പെര്‍ഫെക്ട് പ്രായം ഏത്? കുഴക്കുന്ന ചോദ്യത്തിന് ഉത്തരമിതാ

വിവാഹം എപ്പോള്‍ കഴിക്കണം കൗമാരം മുതല്‍ മനസ് പലതവണ ചോദിക്കുകയും വികാരവും വിവേകവും പലതവണ പല ഉത്തരങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഗൗരവമേറിയ ചോദ്യമാണിത്. ഈയൊരു ചോദ്യം സ്വയം ചോദിക്കാത്ത മനുഷ്യരുണ്ടാകുമോ? ആരെങ്കിലും ചോദിച്ചാലുള്ള ഉത്തരമോ? പഠിത്തമൊക്കെ കഴിഞ്ഞ് പേരിനൊരു ജോലി കിട്ടിയിട്ട്, അല്ലെങ്കില്‍ നല്ലൊരു ജോലി വാങ്ങി കുറേ കാശുണ്ടാക്കി ബാച്ചിലര്‍ ലൈഫ് അടിച്ചുപൊളിച്ചിട്ട്, അതുമല്ലെങ്കില്‍ മനസ്സിനിണങ്ങിയവരെ കണ്ടുമുട്ടും വരെ ഇങ്ങനെ നൂറ് ഉത്തരങ്ങള്‍ മനസില്‍ കൊണ്ടുനടക്കുന്നവരുണ്ടാകും. ഇതൊന്നുമല്ലാതെ വെറുതേ തല വെച്ചു കൊടുക്കണോ എന്നു ചോദിക്കുന്നവരും ഉണ്ടല്ലോ നമ്മുടെ കൂട്ടത്തില്‍

പറഞ്ഞുവന്നത് വിവാഹപ്രായത്തെ കുറിച്ചാണ്. വിവാഹം കഴിക്കാനുള്ള പക്വതയും ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നലുമൊക്കെ ആയാല്‍ സാധാരണഗതിയില്‍ നമ്മള്‍ വിവാഹത്തെ കുറിച്ച് ആലോചിച്ച് തുടങ്ങും. 20-30 വയസിനുള്ളിലാണ് നമ്മുടെ നാട്ടില്‍ മിക്കവരും വിവാഹിതരാകുന്നത്. പക്ഷേ വിവാഹം കഴിക്കാന്‍ പറ്റിയ പെര്‍ഫെക്ട് പ്രായം 26 ആണെന്നാണ് എന്തിനെയും ശാസ്ത്രീയമായി സമീപിക്കുന്ന വിദേശീയരുടെ കണ്ടെത്തല്‍. വെറുതെയങ്ങ് പറയുന്നതല്ല, 37% റൂളിനെ ആസ്പദമാക്കിയാണ് ഇക്കാര്യം ഇവര്‍ വ്യക്തമാക്കുന്നത്.

എന്താണ് 37% റൂള്‍?

ഇതൊരു തിയറിയാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുപാട് ഓപ്ഷനുകള്‍ മുന്നില്‍ വരിക, അതില്‍ നിന്ന് ഒന്നിനെ തെരഞ്ഞെടുക്കുക. അതാണ് 37% റൂള്‍. അത് വിവാഹത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ജോലി, വീട്, ജോലിക്കാര്‍, എന്തിന് പ്രണയം വരെ അകാം. ഓപ്ഷനുകളില്‍ 37%ത്തിന് ശേഷം മാത്രം തീരുമാനമെടുക്കുന്നതാണ് വളരെ ഉചിതമെന്നാണ് ഈ റൂള്‍ പറയുന്നത്.

അത്രയും ഓപ്ഷനുകള്‍ മുന്നിലുണ്ടാകുമ്പോള്‍ വിഷയത്തില്‍ വ്യക്തമായൊരു തീരുമാനം വളരെ ഈസിയായി എടുക്കാന്‍ കഴിയുന്ന തരത്തില്‍ ധാരണയും അറിവും നമുക്ക് വന്നെത്തുമെന്നാണ് ഈ നിയമം പറയുന്നത്. കാരണം ആദ്യത്തെ ഓപ്ഷനുകള്‍ പരിഗണിക്കുമ്പോള്‍ നമുക്ക് ആവശ്യമായവയുടെ രൂപം വ്യക്തമായി തെളിഞ്ഞുവരും. 1/3 ആകുമ്പോഴേക്കും മികച്ച ഓപ്ഷന്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടാകും.

വിവാഹത്തിന്റെ കാര്യത്തിലും ഈ റൂള്‍ ശരിയാണെന്നാണ് മാധ്യമപ്രവര്‍ത്തകനായ ബ്രയാന്‍ ക്രിസ്റ്റ്യനും കൊഗ്നിറ്റീവ് ശാസ്ത്രജ്ഞയായ അദ്ദേഹത്തിന്റെ സുഹൃത്തും തങ്ങളുടെ പഠനത്തിലൂടെ വാദിക്കുന്നത്. ഇരുപത്തിയാറ് വയസ് ആകുമ്പോഴേക്കും ആളുകളുടെ സ്വഭാവത്തെ ശരിയായി മനസ്സിലാക്കാന്‍ സാധിക്കും വിധം അനുഭവജ്ഞാനം അവര്‍ക്കും ലഭിക്കും. അങ്ങനെ തങ്ങള്‍ക്ക് അനുയോജ്യരായ പങ്കാളിയെ കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കും.

18നും 40നും ഇടയില്‍ പ്രായത്തിലാണ് മിക്കവരും പ്രണയത്തിലാകുന്നത്. അങ്ങനെയെങ്കില്‍ 37% റൂള്‍ പ്രകാരം ഈ 22 വര്‍ഷങ്ങളില്‍ 26 വയസിനു ശേഷം പങ്കാളിയെ തീരുമാനിക്കുന്നതായിരിക്കും ബുദ്ധിപരം. അതിനു മുമ്പാണെങ്കില്‍ ഹൈ കാലിബര്‍ ഉളളവരെ നിങ്ങള്‍ക്ക് നഷ്ടമാകും അതിനു ശേഷമാണെങ്കിലോ നല്ല ആലോചനകള്‍ വരികയുമില്ല. എങ്ങനെയുണ്ട് സായിപ്പിന്റെ കണ്ടെത്തല്‍.

Latest Stories

കണ്ടെടാ ഭാവി അനിൽ കുംബ്ലെയെ, ആ താരം ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നു; സൂപ്പർ സ്പിന്നറെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു

രണ്ടാം ഭര്‍ത്താവുമായി നിയമപോരാട്ടം, പിന്തുണയുമായി ആദ്യ ഭര്‍ത്താവ്; രാഖി സാവന്തിനൊപ്പം പാപ്പരാസികള്‍ക്ക് മുന്നില്‍ റിതേഷും

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം

രംഗണ്ണന്റെ 'അർമാദം'; ആവേശത്തിലെ പുതിയ ഗാനം പുറത്ത്

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ