ഭാരം കുറയുമ്പോള്‍ സ്‌ട്രെച്ച് മാര്‍ക്‌സ്! പരിഹാരം വേഗം കാണാം

വണ്ണം എല്ലാവര്‍ക്കും തലവേദന ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ മറ്റ് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് നമുക്കറിയാം. തടി കൂടിയ ഒരു വ്യക്തി തടി കുറക്കുമ്പോള്‍ അത് പലപ്പോഴും സ്‌ട്രെച്ച് മാര്‍ക്‌സ് പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. അതുപോലെ പ്രസവ ശേഷം ഉണ്ടാവുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ പോലുള്ള അവസ്ഥകളും വളരെയധികം ആത്മവിശ്വാസം കളയുന്നവയാണ്.

പെട്ടെന്ന് ഭാരം കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടമാവുന്ന അവസ്ഥയാണ് സ്‌ട്രെച്ച് മാര്‍ക് സായി മാറുന്നത്. വയര്‍, സ്തനങ്ങള്‍, തുട, നിതംബം എന്നീ ഭാഗങ്ങളിലാണ് കൂടുതല്‍ സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാവുന്നത്. ഇതിനെ എങ്ങനെ ഇല്ലാതാക്കാം എന്നുള്ളത് പലര്‍ക്കും അറിയാത്ത ഒന്നാണ്. പെട്ടെന്ന് തടി കുറയുന്ന അവസ്ഥകള്‍ ഉള്ളവരിലാണ് ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാവുന്നത്. വളരെ വേഗത്തില്‍ തന്നെ നമുക്ക് ശരീരത്തില്‍ ഉണ്ടാകുന്ന ഇത്തരം സ്‌ട്രെച്ച് മാര്‍ക്കുകള്‍ നീക്കാന്‍ സാധിക്കും. അതിനുള്ള ചില വഴികള്‍ ഇതാ.

വ്യായാമം

സ്‌ട്രെച്ച് മാര്‍ക്‌സിന് പരിഹാരം കാണുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നത് നല്ലതാണ്. ദിവസവും അരമണിക്കൂര്‍ എങ്കിലും വ്യായാമത്തിന് വേണ്ടി മാറ്റി വെക്കണം. ഇത് ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും മസിലുകള്‍ ടൈറ്റ് ആവുന്നതിനും ചര്‍മ്മത്തിന് മുറുക്കം കിട്ടുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ സ്‌ട്രെച്ച് മാര്‍ക്‌സ് ഇല്ലാതാക്കുന്നതിന് കഴിയുന്നുണ്ട്.

ആവണക്കെണ്ണ

ചര്‍മസംരക്ഷണത്തിന് ആവണക്കെണ്ണ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.ഏത് ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതില്‍ മുന്നിലാണ് ആവണക്കെണ്ണ. അല്‍പം ആവണക്കെണ്ണ കൈയ്യില്‍ എടുത്ത് സ്ട്രെച്ച് മാര്‍ക്കില്‍ നല്ലതു പോലെ പുരട്ടുക. 10 മിനിട്ട് മസ്സാജ് ചെയ്തതിനു ശേഷം പഞ്ഞി ഉപയോഗിച്ച് തുടച്ച് കളയാം.

കറ്റാര്‍ വാഴ

സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നിലാണ് കറ്റാര്‍ വാഴ.ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അല്‍പം കറ്റാര്‍ വാഴ ജെല്‍ എടുത്ത് സ്ട്രെച്ച് മാര്‍ക്കിനു മുകളില്‍ മസ്സാജ് ചെയ്യുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് സ്‌ട്രെച്ച് മാര്‍ക്‌സിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറ്റവും മികച്ചതാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ള മാത്രം എടുത്ത് ബ്രഷ് ഉപയോഗിച്ച് സ്ട്രെച്ച് മാര്‍ക്കിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം ഇത് നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് ചര്‍മ്മത്തിലെ സ്‌ട്രെച്ച് മാര്‍ക്‌സ് ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ്.

നാരങ്ങ നീര്

നാരങ്ങ നീരാണ് മറ്റൊന്ന്. നാരങ്ങ നീരില്‍ മുഴുവന്‍ സൗന്ദര്യ സംരക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങളാണ്. അല്‍പം നാരങ്ങ നീര് എടുത്ത് വയറിനു മുകളില്‍ വട്ടത്തില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ട് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തില്‍ കഴുകിക്കളയാം. അതിനു ശേഷം അല്‍പം വെള്ളരിയ്ക്ക നീരും തേച്ച് പിടിപ്പിക്കണം. 10 മിനിട്ടിനു ശേഷം കഴുകിക്കളയാം.

പഞ്ചസാര

പഞ്ചസാര ഉപയോഗിച്ചും സ്ട്രെച്ച് മാര്‍ക്സ് മുഴുവന്‍ മാറ്റാം. പഞ്ചസാരയില്‍ അല്‍പം ബദാം എണ്ണയും അല്‍പം നാരങ്ങ നീരും മിക്സ് ചെയ്ത് സ്ട്രെച്ച് മാര്‍ക്കിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് ദിവസം കഴിയുന്തോറും സ്ട്രെച്ച് മാര്‍ക്ക് കുറയാന്‍ സഹായിക്കുന്നു.

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീരാണ് സ്ട്രെച്ച് മാര്‍ക്സ് മാറ്റുന്ന മറ്റൊരു മരുന്ന്. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണമാക്കി മുറിച്ച് അതുപയോഗിച്ച് മസ്സാജ് ചെയ്യാം. ദിവസവും 10 മിനിട്ട് ചെയ്താല്‍ സ്ട്രെച്ച് മാര്‍ക്കിനെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇല്ലാതാക്കും.

Latest Stories

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി