എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ആനയുടെ തലയുടെ രൂപത്തിൽ കൊത്തി വച്ചിരിക്കുന്ന ശിൽപത്തിലൂടെ വരുന്ന ജലം. തീർത്ഥമായി കരുതി അത് കുടിക്കുന്ന ഭക്തർ. വൃന്ദാവനത്തിലുള്ള ബൻകി ബിഹാരി ക്ഷേത്രത്തിൽ നിന്നുള്ള ഈ വീഡിയോ ആണ് ഇപ്പോൾ വൈറൽ. എന്നാൽ ഇത് എസിയിൽ നിന്ന് ഇറ്റുവീഴുന്ന വെള്ളമാണെന്ന് ഒരു യൂട്യൂബർ കണ്ടെത്തിയതോടെ സംഭവം ചർച്ചയാവുകയാണ്.

ഇറ്റുവീഴുന്ന വെള്ളം കുടിക്കാൻ വേണ്ടി ക്യൂ നിൽക്കുകയാണ് ആളുകൾ എന്നതാണ് രസകരമായ മറ്റൊരു കാര്യം. സംഭവത്തിൽ ക്ഷേത്രത്തിന്റെ അധികാരികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എസി വെള്ളം ‘ചരണാമൃത്’ ആയി കുടിക്കുന്നുവോ? എന്ന അടികുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

എല്ലാവരും വിദ്യാഭ്യാസമുള്ളവരാണ്, ഭക്തി ആരെയും പറ്റിക്കും എന്നിങ്ങനെയുള്ള കമന്റുകളാണ് എക്‌സിൽ വീഡിയോയ്ക്ക് താഴെ വരുന്നത്. ‘ഇതൊക്കെയാണ് അന്ധവിശ്വാസം’ എന്നാണ് മറ്റൊരു കമൻറുകൾ. ഒരു ദിവസം പതിനായിരം മുതൽ പതിനയ്യായിരത്തോളം ആളുകൾ എത്തുന്ന ക്ഷേത്രമാണ് ഇത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി