പെട്ടെന്ന് വാർധ്യകത്തിലേക്ക് നയിച്ചേക്കാവുന്ന ഈ ശീലങ്ങൾ നിങ്ങളിലും ഉണ്ടാകാം!

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നത് ആയുസ്സ് വർദ്ധിപ്പിക്കുക മാത്രമല്ല, വാർദ്ധക്യത്തിൻ്റെ ആദ്യകാല ലക്ഷണങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു കാര്യമാണ്. എന്നാൽ ഇതിൽ ജനിതകം പ്രധാന ഘടകമായി തോന്നുമെങ്കിലും ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നതിലൂടെയും അച്ചടക്കം പാലിക്കുന്നതിലൂടെയും യുവത്വം നിലനിർത്താൻ സാധിക്കും.

നമ്മളിലുള്ള ചില ശീലങ്ങൾ വാർധ്യകത്തിലേക്ക് പെട്ടെന്ന് തന്നെ നയിച്ചേക്കാം. എന്നാൽ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നതും നല്ല ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതുമായ ചില നല്ല ശീലങ്ങളുണ്ട്. യുവത്വമുള്ള ചർമ്മം സംരക്ഷിക്കാൻ ഒഴിവാക്കേണ്ട ചിലത് നോക്കാം.

ഉറക്കമില്ലായ്മ

സ്ട്രെസ് ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിൻ്റെ ഇലാസ്തികത നഷ്ടപ്പെടുന്നതിനും കാരണമാകുന്ന ഒന്നാണ് ഉറക്കക്കുറവ്. കൂടാതെ, വിഷവസ്തുക്കളെ ചെറുക്കാനുള്ള ശരീരത്തിൻ്റെ കഴിവിനെ ഇത് ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഈ ജീവിതശൈലി ചർമ്മം അയയുന്നതിനും കണ്ണിന് ചുറ്റും കറുത്ത നിറം വരുന്നതിനും ചുളിവുകൾക്കും കാരണമാകുന്നു. യുവത്വവും മൊത്തത്തിലുള്ള ആരോഗ്യവും നിലനിർത്തുന്നതിന് ഗുണനിലവാരമുള്ള ഉറക്കത്തിന് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്. ദിവസവും 7-8 മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കേണ്ടതാണ്.

മദ്യപാനം

അമിതമായ മദ്യപാനം ചർമ്മത്തെ നിർജ്ജലീകരണം ചെയ്യുകയും വീക്കം ഉണ്ടാക്കുകയും കൊളാജൻ ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്നു. ഇത് വേഗത്തിൽ പ്രായമാകാൻ കാരണമാകുന്നു. ഈ ഘടകങ്ങൾ നേരെത്തെയുണ്ടാകുന്ന ചുളിവുകൾ, മന്ദത, ചർമത്തിന്റെ നിറത്തിൽ വ്യത്യസ്തത എന്നിവയ്ക്കും കാരണമാകാം.

നിർജ്ജലീകരണം

ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. നിർജ്ജലീകരണം നേരെയുള്ള വാർദ്ധക്യത്തെ ത്വരിതപ്പെടുത്തുക മാത്രമല്ല വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ആരോഗ്യമുള്ള ശരീരം നിലനിർത്താൻ ദിവസവും കുറഞ്ഞത് 7-8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

വ്യായാമത്തിൻ്റെ കുറവ്

പതിവായുള്ള വ്യായാമം ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചർമ്മത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ഥിരമായ വ്യായാമം ആളുകളെ സാവധാനത്തിൽ പ്രായമാകാനും ആരോഗ്യകരവും കൂടുതൽ ഊർജ്ജസ്വലവുമായ ജീവിതം നയിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നേരെമറിച്ച് വ്യായാമത്തിൻ്റെ കുറവ് പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങൾ മുതലായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

പുകവലി

പുകവലിയുടെ ദോഷകരമായ പ്രത്യാഘാതങ്ങൾ പ്രായമാകൽ പ്രക്രിയയിലേക്കും ശരീരത്തിലുണ്ടാകുന്ന വീക്കത്തിന്റെ അളവ് ഉയർത്തുന്നതിലൂടെയും ആരോഗ്യം മോശമാക്കുന്നു. ഈ വീക്കം കൊളാജൻ, എലാസ്റ്റിൻ പ്രോട്ടീനുകളെ നശിപ്പിക്കുന്നു. ഇത് ചുളിവുകൾ, നേർത്ത വരകൾ, നിറം മങ്ങൽ എന്നിവയ്ക്ക് കാരണമാകുന്നു. ചർമ്മത്തിൻ്റെ ആരോഗ്യവും മൊത്തത്തിലുള്ള ക്ഷേമവും സംരക്ഷിക്കുന്നതിന് പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലത്.

സൂര്യപ്രകാശം

സൂര്യൻ്റെ അൾട്രാവയലറ്റ് (UV) രശ്മികൾ തുടർച്ചയായി ശരീരത്തിൽ കൊള്ളുന്നത് ചെയ്യുന്നത് ചർമ്മത്തിൻ്റെ ഇലാസ്തികതയെ നശിപ്പിക്കുന്നു. ഇത് ചുളിവുകൾക്കും ചർമം അയഞ്ഞു തൂങ്ങാനും കാരണമാകുന്നു. ദോഷകരമായ രശ്മികളുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ചർമ്മ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ചർമ്മം യൗവനവും പാടുകളില്ലാത്തതുമായി നിലനിർത്താൻ പുറത്തിറങ്ങുന്നതിന് മുമ്പ് സൺസ്‌ക്രീൻ ഉപയോഗിക്കേണ്ടതാണ്.

സമ്മർദ്ദം

വാർദ്ധക്യത്തിലേക്ക് പെട്ടെന്ന് എത്തിച്ചേർക്കുന്ന ഒന്നാണ് സമ്മർദ്ദം അഥവാ സ്ട്രെസ്. സ്‌ട്രെസ് നിങ്ങളുടെ ചർമത്തിന്റെ നിറം മങ്ങാൻ കാരണമാക്കുന്നു. യുവത്വത്തിൻ്റെ തിളക്കവും ഉന്മേഷവും നിലനിർത്താൻ ധ്യാനമോ യോഗയോ ഒരു ശീലമായി ജീവിതത്തിൽ ചേർക്കേണ്ടതാണ്.

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്‌ടപ്പെടുത്തുകയും ദോഷകരമായ പദാർത്ഥങ്ങൾ നിറയ്ക്കുകയും ചെയ്യുന്നതിലൂടെ വാർദ്ധക്യത്തിലേക്ക് വേഗം എത്തിക്കുകയും ചെയ്യുന്നു. മോശം പോഷകാഹാരം ചർമ്മത്തിൻ്റെ വാർദ്ധക്യത്തെ വേഗത്തിലാക്കുന്നു. ഇത് മന്ദത, ചുളിവുകൾ, ഇലാസ്തികത നഷ്ടപ്പെടുത്തുന്നു. അമിതമായ പഞ്ചസാരയും സംസ്കരിച്ച ഭക്ഷണങ്ങളും വീക്കം ഉണ്ടാക്കുകയും പ്രായമാകൽ പ്രക്രിയയെ കൂടുതൽ വേഗത്തിലാക്കുകയും ചെയ്യും. സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണക്രമം സ്വീകരിക്കുന്നത് യുവത്വവും മൊത്തത്തിലുള്ള ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിന് ചർമ്മത്തെ പോഷിപ്പിക്കും.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു